ചവറ: മൂന്നുസെന്റ് സ്ഥലത്ത് വീടുകെട്ടുന്നത് തടയാന്‍ സിപിഎം കൊടിമരം നിര്‍മ്മിച്ചു. തേവലക്കര പാലയ്‌ക്കല്‍ വെട്ടിളച്ചം വീട്ടില്‍ ഷാജഹാന്‍ വിലയ്‌ക്കുവാങ്ങിയ പൂഴംകുളം ജങ്ഷനിലെ സ്ഥലത്തിന് മുന്നിലാണ് സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ നടപടി. ആറുമാസം മുമ്പ് വാങ്ങിയ പുരയിടത്തില്‍ വീടിനായി തേവലക്കര പഞ്ചായത്തില്‍ നിന്ന് ഷാജഹാന്‍ അനുമതി നേടിയിരുന്നു.
തുടര്‍ന്ന് വീടുനിര്‍മ്മാണം ആരംഭിക്കുന്നതിനിടെയാണ് അര്‍ദ്ധരാത്രിയില്‍ വസ്തുവിനോട് ചേര്‍ന്ന് റോഡില്‍ സിപിഎം കൂറ്റന്‍ കൊടിമരം സ്ഥാപിച്ചത്. ഷാജഹാന്‍ തെക്കുംഭാഗം െപാലീസിലും ആര്‍ഡിഒയ്‌ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സിപിഎം ഇടപെടല്‍ കാരണം നടപടിയെടുക്കാതെ തിരിച്ചുപോകുകയായിരുന്നു. ആര്‍ഡിഒ ആവശ്യപ്പെട്ടിട്ടുപോലും പോലീസ് സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പോലും തയാറായിട്ടില്ല. പ്രദേശത്തെ ചില സിപിഎം നേതാക്കള്‍ നോട്ടമിട്ടിരുന്ന സ്ഥലം കൈക്കലാക്കിയതിന്റെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ഷാജഹാന്‍ പറയുന്നു.
















