പത്തായക്കുന്നില്‍ സിപിഎം സംഘം ബോംബെറിഞ്ഞ് തകര്‍ത്ത ബിജെപി ഓഫീസ് ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു
കണ്ണൂര്‍ (പാനൂര്‍): ബിജെപി ഓഫീസ് സിപിഎം സംഘം ബോംബിട്ട് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് പത്തായക്കുന്ന് ടൗണിലുളള ബിജെപി ഓഫീസിനു നേരെ മൂന്ന് സ്റ്റീല്‍ബോംബുകള്‍ എറിഞ്ഞത്. ഒരു ബോംബ് പൊട്ടി ജനലും ചുവരും തകര്‍ന്നു. രണ്ടു ബോംബുകള്‍ റോഡില്‍ വീണാണ് പൊട്ടിയത്. മൂഴിവയല്‍ ഭാഗത്ത് നിന്നുമെത്തിയ സിപിഎം സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന.
ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. കതിരൂര്‍ പോലീസ് കേസെടുത്തു. പാട്യം മേഖലയില്‍ നിരന്തരമായി അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുളള സിപിഎം നേതൃത്വത്തിന്റെ തീരുമാനമാണ് ബോംബ് ആക്രമണത്തിനു പിന്നില്ലെന്ന് ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.
ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.സുധീര്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ് വിപി.ഷാജി തുടങ്ങിയവര്‍ ഓഫീസ് സന്ദര്‍ശിച്ചു.
















