തിരുവനന്തപുരം: സരിത എസ് നായരെ ലൈംഗികമായി ഉന്നതര്‍ പീഡിപ്പിച്ചെന്ന് സോളാര്‍ കമ്മീഷര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം 7-ാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കാം എന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സംരംഭകയായ സ്ത്രീയെ ഉന്നതര്‍ ലൈംഗികമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് പ്രകാരം ബലാത്സംഗ കുറ്റങ്ങള്‍ അടക്കം ചുമത്താമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സരിതയുടെ കത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകള്‍ പറയുന്നുണ്ട്. ഈ കത്തില്‍ പറയുന്നവര്‍ക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താം. ഈ നിര്‍ദേശ പ്രകാരം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
















