തൊടുപുഴ: പണം തട്ടിപ്പ് വിവാദത്തില്‍പ്പെട്ട വെങ്ങല്ലൂര്‍ ഗള്‍ഫ് റിട്ടേണ്‍സ് സൊസൈറ്റിയില്‍ ശേഷിക്കുന്നത് 83000 രൂപ മാത്രം. ഇന്നലെ തൊടുപുഴ പോലീസ് സൊസൈറ്റിയിലെ അക്കൗണ്ട്‌സ് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് സെസൈറ്റിയുടെ പ്രവര്‍ത്തനം നിലയ്‌ക്കുന്ന രീതിയിലാണ് ബാലന്‍സ് തുകയെന്ന് വ്യക്തമായത്. സൊസൈറ്റയില്‍ തട്ടിപ്പ് നടന്ന വിവരം പുറത്തായതോടെ നിക്ഷേപകര്‍ പണം പിന്‍വലിച്ചു. 40 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടന്നിരിക്കുന്നത്. 42 പേരുടെ പണം ഇവിടെ നിന്ന് നഷ്ടപ്പെട്ടു. സൊസൈറ്റിയുടെ മുഖ്യഭാരവാഹി വെങ്ങല്ലൂര്‍ സ്വദേശി സുരേന്ദ്രനെ മാത്രമാണ് ഇതുവരെ പോലീസ് പിടികൂടിയിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്. വായ്‌പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള മിനിറ്റ്‌സിന്റെ കോപ്പി കിട്ടിയാല്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസുണ്ടാകുമെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
















