തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ കരട് പ്രത്യേക ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെയും കോമണ്‍ കാറ്റഗറി തസ്തികകളുടെയും പത്തുശതമാനം കെഎഎസിനായി നീക്കിവയ്‌ക്കും.
ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാന്‍ മൂന്നുവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നേരിട്ടുളള നിയമനമാണ് ആദ്യത്തേത്. ഇതിലേക്കുള്ള പ്രായപരിധി 32 വയസ്സും വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാലബിരുദവുമാണ്. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരില്‍ നിന്ന് നേരിട്ടുളള നിയമനമാണ് രണ്ടാമത്തേത്. ഇതിലേക്കുള്ള പ്രായപരിധി 40 വയസ്സും യോഗ്യത സര്‍വകലാശാലബിരുദവുമാണ്.
തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികയിലുളളവരില്‍ നിന്നും തുല്യമായ കോമണ്‍ കാറ്റഗറി തസ്തികയിലുളളവരില്‍ നിന്നും മാറ്റം വഴിയുളള നിയമനമാണ് മൂന്നാമത്തേത്, പ്രായപരിധി 50 നു താഴെ.
















