കോട്ടയം: റബ്ബര്‍ വിലയിവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്ത് എത്തുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. സി. തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകരെയും വ്യാപാരികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും.
റബ്ബറിന്റെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മൂവാറ്റുപുഴയില്‍ തുടങ്ങിയതുപോലെ റബ്ബര്‍പാര്‍ക്കുകള്‍ വ്യാപകമാക്കുക, രാജ്യത്തെ റോഡുകള്‍ റബ്ബറൈസ് ചെയ്യുക, കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കുക എന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കോട്ടയത്തെം യോഗമെന്ന് തോമസ് പറഞ്ഞു.
















