തിരുവനന്തപുരം: സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവന്‍ എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കെഎസ്ആര്‍ടിസി സിഎംഡി ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. എഡിജിപി കെ. പത്മകുമാറിനെ മാര്‍ക്കറ്റ്ഫെഡ് എം.ഡിയായും മാറ്റി നിയമിച്ചു.
സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികളും അതിന്റെ ജനറല്‍സെക്രട്ടറി ജി.ആര്‍. അജിത്തും 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സര്‍വീസ് ചട്ടപ്രകാരം വകുപ്പുതല നടപടിയും വിജിലന്‍സ് അന്വേഷണവും നടത്തും.
പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപെടുത്തുവാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയെന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.
















