Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളത്തെ കൊലക്കളമാക്കിയ മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിക ഭീകരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:41 am IST
in Kerala

കൊച്ചി: കമ്മ്യൂണിസ്റ്റുകള്‍ക്ക് വളരാന്‍ അവര്‍ എന്നും പച്ചയോടെ ആളുകളെ കൊന്നൊടുക്കിയിട്ടേയുള്ളൂ. പാര്‍ട്ടിയ്‌ക്കെതിരെ ശബ്ദിക്കുന്നവര്‍ സ്വന്തം പാര്‍ട്ടിക്കാരായാല്‍പോലും അവര്‍ വെറുതെവിടില്ല. ടി.പി. ചന്ദ്രശേഖരന്‍ തന്നെ ഉദാഹരണം.

അപ്പോള്‍, മാര്‍ക്‌സിസ്റ്റുകാരുടെ തെറ്റായ ശൈലിയെ എതിര്‍ക്കുന്നവര്‍ മറ്റുള്ളവരായാലോ? ചുവപ്പുഭീകരതയുടെ കാഠിന്യം കൂടും. എറണാകുളംജില്ലയിലും ഒട്ടേറെ സംഘ പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ ഇരയായിട്ടുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ക്കൊപ്പം ഇസ്ലാമിക തീവ്രവാദികളെക്കൂടി നേരിടേണ്ട സാഹചര്യമായിരുന്നു എറണാകുളത്ത്. ഇരുകൂട്ടര്‍ക്കെതിരെയും പോരാടേണ്ടി വന്നപ്പോള്‍ ഒട്ടേറെ സംഘ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ ബലികഴിക്കേണ്ടി വന്നു.

പറവൂര്‍ മേഖലയില്‍ ആര്‍എസ്എസ് ശക്തിപ്രാപിച്ചത് മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. കൈതാരത്ത് സംഘത്തിന്റെ ദൈനംദിന ശാഖ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച മുരടിപ്പിച്ചു.അതില്‍ അസ്വസ്ഥരായ മാര്‍ക്‌സിസ്റ്റുകാര്‍ ശാഖ ആക്രമിച്ചു. സംഘത്തിന്റെ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന വെളിയത്തുനാട് ചന്ദ്രശേഖരന്‍ സിപിഎം ആക്രമണത്തെ ധീരമായി നേരിട്ടു.

എന്നാല്‍ ചുവപ്പുഭീകരതയില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു. 1970 ഫെബ്രുവരി 10നായിരുന്നു ഇത്. ചന്ദ്രശേഖരന്റെ ഓര്‍മ്മയ്‌ക്കായി ചന്ദ്രശേഖര ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു.

സംഘത്തിന്റെ കണ്ണമാലി മണ്ഡല്‍ സഹകാര്യവാഹ് സുധീന്ദ്രനാഥ് പൈയും ചുവപ്പുഭീകരതയുടെ ഇരയാണ്. 1974 ഡിസംബര്‍ 24ന് രാത്രി എട്ടരയോടെ ശാഖയില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തി. പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്നു സുധീന്ദ്രനാഥ് പൈ.

മാര്‍ക്‌സിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ഒരിക്കല്‍പ്പോലും പോലീസുകാര്‍ നടപടിയെടുത്തില്ലെന്നതിന് തെളിവാണ് ആലുവ കടുങ്ങല്ലൂര്‍ മണ്ഡല്‍ ശാരീരിക് പ്രമുഖ് പി. രാജഗോപാലിന്റെ കൊലപാതകം. 1981 ഒക്ടോബര്‍ ഒന്നിന് കടുങ്ങല്ലൂര്‍ ജങ്ഷനില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് മാര്‍ക്‌സിസ്റ്റുകാര്‍ രാജഗോപാലിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇത്. കുത്തേറ്റാണ് രാജഗോപാല്‍ കൊല്ലപ്പെട്ടത്.

1984 മാര്‍ച്ച് 20ന് ബിഎംഎസ് പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെട്ടു. അമ്പലമുകളിലുള്ള കൊച്ചിന്‍ റിഫൈനറിക്ക് അടുത്തായിരുന്നു സംഭവം. സംഘത്തിന്റെ എറണാകുളം നായത്തോട് ഖണ്ഡ് കാര്യവാഹ് ആയിരുന്ന അയ്യപ്പന്‍ നായത്തോടും ചുവപ്പുഭീകരതയുടെ ഇരയാണ്.

1983 ആഗസ്റ്റ് മൂന്നിന് രാവിലെ കവരപ്പറമ്പ് കവലയില്‍ ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അയ്യപ്പനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. കര്‍ഷകനും ദളിത് സമുദായാംഗവുമായ അയ്യപ്പന് നിരന്തരം വധഭീഷണിയുണ്ടായിരുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

എബിവിപി താലൂക്ക് സെക്രട്ടറിയായിരുന്ന വിജയനും ചുവപ്പുഭീകരതയുടെ ഇരയാണ്. 1992 ജനുവരി 10നാണ് വിജയന്‍ കൊല്ലപ്പെട്ടത്. 1972 ല്‍ കൊച്ചിന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് വിജയനുനേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായത്. നട്ടെല്ലിന് കുത്തേറ്റ് ചലനശേഷി നഷ്ടപ്പെട്ട വിജയന്‍ 20വര്‍ഷത്തിന് ശേഷം മരണത്തിന് കീഴടങ്ങി.

ഏലൂര്‍ നാറാണം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് നന്ദഗോപനും കമ്മ്യൂണിസ്റ്റ് ഭീകരതയാല്‍ കൊല്ലപ്പെട്ടതാണ്. ഏലൂര്‍ ഭാഗത്ത് കമ്മ്യൂണിസ്റ്റുകാരുടെ നിരന്തര ഗുണ്ടാവിളയാട്ടത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നന്ദഗോപന് രാഷ്‌ട്രീയ വിരോധത്തിന്റെ ഭാഗമായി 2012ല്‍ മഞ്ഞുമ്മല്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തി.

ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നു ഒരു കാലത്ത് മട്ടാഞ്ചേരി. ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്ത ഒട്ടേറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അവിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. ആര്‍എസ്എസ് മട്ടാഞ്ചേരി ശാഖാ മുഖ്യ ശിക്ഷക് പ്രമുഖ് അനില്‍കുമാര്‍ കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദികളാലാണ്. 1992 കളിലാണ് ഇസ്ലാമിക തീവ്രവാദികള്‍ മട്ടാഞ്ചേരി വിഹാര കേന്ദ്രമാക്കിയത്.

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്നത് അവരുടെ പതിവായിരുന്നു. ശാഖയില്‍ പങ്കെടുത്ത് തിരികെപ്പോകുമ്പോള്‍ 1992 ഒക്ടോബര്‍ ഏഴിനാണ് ഇസ്ലാമിക തീവ്രവാദികള്‍ അനില്‍കുമാറിനെ കൊലപ്പെടുത്തിയത്. മട്ടാഞ്ചേരി കലാപത്തിനിടെയാണ് ബിജെപി അനുഭാവിയായ ബി. ചന്ദ്രു ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്.

1992 ഒക്ടോബര്‍ എട്ടിനായിരുന്നു ഇത്. ബി്‌ജെപി അനുഭാവിയും ബിസിനസ്സുകാരനുമായ കൃഷ്ണദാസ്.എന്‍.വേദ്് 1992 ഒക്ടോബര്‍ 16നാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക തീവ്രവാദികളായിരുന്നു കൊലയ്‌ക്ക് പിന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.