കല്‍പ്പറ്റ: അന്തിയുറങ്ങാനാവാതെ അനാഥബാല്യങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ തിരുനെല്ലിയിലെ രജീഷിന്റെയും രമ്യയുടെയും ജീവിതകഥ ജന്മഭൂമി ചൊവ്വാഴ്‌ച്ച വയനാട് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വായിച്ച മലപ്പുറം താനൂര്‍ സ്വദേശി ദേവീ ഭവന്‍ ഇല്ലത്തെ എന്‍.വി.ഉണ്ണികൃഷ്ണമേനോന്‍ ഇവര്‍ക്ക് കൈത്താങ്ങായി എത്തി.
ഉണ്ണികൃഷ്ണമേനോന്റെ കൈവശമുള്ള വീടുകളില്‍ ഒരെണ്ണം രജീഷിനും രമ്യക്കും നല്‍കാമെന്നും വേണ്ടിവന്നാല്‍ ഇവരുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഉണ്ണികൃഷ്ണമേനോന്‍ ജന്മഭൂമിയെ അറിയിച്ചു. രജീഷിന്റെയും രമ്യയുടെയും അച്ഛന്‍ അര്‍ബുദം ബാധിച്ചാണ് മരിച്ചത്. ഈ മനോവ്യഥയില്‍ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് രജീഷും രമ്യയും അനാഥരായത്.
















