കൊച്ചി: ജിഹാദി ചുവപ്പ് ഭീകരതയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് കൊച്ചിയില്‍. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ജില്ലാ നേതാക്കളായ അഡ്വ. കെ.എസ് ഷൈജു, എം.എന്‍. മധു, ടി.പി. മുരളി, പി.പി. സജീവ്, കെ.എസ്. ഉദയകുമാര്‍, എം.എന്‍. ഗോപി, എം.എ. ബ്രഹ്മരാജ്, കെ .എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ഇടപ്പള്ളി കവലയില്‍ നിന്ന് ആരംഭിക്കുന്ന ജനരക്ഷായാത്രയില്‍ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ബാബുല്‍സുപ്രിയോ, ബിജെപി ദേശീയ വക്താവ് മീനാക്ഷിലേഖി എം.പി, രാജേന്ദ്ര അഗര്‍വാള്‍ എംപി, ഛത്തീസ്ഗഡ് കായികമന്ത്രി ഭയവാല്‍ രാജ് വധെ, ബിജെപി ആസാം സംസ്ഥാന അദ്ധ്യക്ഷന്‍ രഞ്ജീത്ക്കര്‍ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
കുമ്മനം രാജശേഖരനോപ്പം മറ്റു ദേശീയ സംസ്ഥാന നേതാക്കളും ജാഥയില്‍ അണിനിരക്കും. ജനരക്ഷാ യാത്രയില്‍ 11 മണ്ഡലങ്ങളില്‍ നിന്നും 15000 പ്രവര്‍ത്തകരായിരിക്കും ഇടപ്പള്ളിയില്‍ നിന്ന് രാജേന്ദ്ര മൈതാനത്തിലേക്ക് നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കുക. മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ രാജേന്ദ്ര മൈതാനത്ത് എത്തിച്ചേരും.
















