തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബംഗാള്‍ സര്‍ക്കാരുമായി വേണ്ടി വന്നാല്‍ ബന്ധപ്പെടുമെന്നും ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
















