അമൃതപുരി:‘ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് വീടു വെച്ചു നല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ്”പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠത്തെ സഹകരിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് പൊതു മരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍.
ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അമ്മയ്‌ക്ക് ജന്മദിനാശംസകള്‍ നേരാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ലൈഫ് പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അമൃതാനന്ദമയിദേവി തന്നോട് പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.
















