Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശം വിതറി കരിമ്പനയുടെ നാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 11:14 pm IST
in Kerala

 ജനരക്ഷായാത്ര പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്നു

എടപ്പാള്‍: മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കും സ്ത്രീസ്വാതന്ത്ര്യമില്ലായ്‌മയ്‌ക്കും എതിരെ സംസാരിക്കുകയും എഴുതുകയും ചെയ്തിന് ജിഹാദികള്‍ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയ പണ്ഡിതനും പരിഷ്‌കരണവാദിയുമായിരുന്ന ചേകന്നൂര്‍ മൗലവിയുടെ വീട്ടില്‍ നിന്ന്, അദ്ദേഹത്തിന്റെ ചിത്രത്തില്‍ പൂക്കളര്‍പ്പിച്ചാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്രയുടെ ഏഴാം നാള്‍ തുടങ്ങിയത്.

ഇസ്ലാമികപണ്ഡിതനും മികച്ച പ്രാസംഗികനുമായിരുന്ന ചേകന്നൂര്‍ മൗലവിയെ 1993 ജൂലൈ 29നാണ് കാണാതായത്. മതപ്രഭാഷണത്തിന് എന്ന പേരില്‍ ചിലര്‍ വിളിച്ചു കൊണ്ടുപോയി. വധിക്കപ്പെട്ടുവെന്ന് പിന്നീട് വ്യക്തമായെങ്കിലും 25 വര്‍ങ്ങള്‍ക്കിപ്പുറവും ഉത്തരം കിട്ടാത്ത നിരവധി സംശയങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് ചേകന്നൂര്‍ മൗലവിയുടെ തിരോധാനം. ഖുറാനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വ്യാഖ്യാനമാണ് ചിലരെ കൂടുതല്‍ ചൊടിപ്പിച്ചത്.

കേസന്വേഷിച്ച സിബിഐ ഒന്‍പത് പ്രതികളെ കോടതിക്ക് മുന്നില്‍ എത്തിച്ചു. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ഒരു പ്രതി മാത്രം. ഒന്നാം പ്രതി ഹംസയ്‌ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടി. മൗലവിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയ ആള്‍ ഉള്‍പ്പടെയുളളവരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതേ വിട്ടു. സിബിഐ പ്രതികളില്‍ ചിലരെ കണ്ടെത്തിയെങ്കിലും മൗലവിക്കേസിലെ ദുരൂഹത നീക്കാന്‍ അവര്‍ക്കും കഴിഞ്ഞിട്ടില്ല. മൗലവിയോട് വെറുപ്പും എതിര്‍പ്പുമുണ്ടായിരുന്നത് മുസ്ലീം സമുദായത്തിലെ തീവ്രവാദികള്‍ക്കാണ്. ജിഹാദികള്‍ അദ്ദേഹത്തെ അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് അന്വേഷകര്‍.

ജിഹാദി-ചുവപ്പു ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനരക്ഷായാത്ര നയിക്കുന്ന കുമ്മനം രാജശേഖരന്‍ ചേകന്നൂരിന്റെ തിരോധാനത്തെക്കുറിച്ചുള്ള നിഷ്പക്ഷ അന്വേഷണത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളില്‍ മുന്നിലുണ്ടായിരുന്നു. യാത്ര ഏഴാംനാള്‍ തുടങ്ങിയത് ചേകന്നൂരിന്റെ ഓര്‍മ്മകള്‍ക്കൊപ്പമായത് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്ന് കുമ്മനം പറഞ്ഞു. ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

എടപ്പാളില്‍ നിന്ന് പാലക്കാട് ജില്ലയിലേക്കായിരുന്നു യാത്ര. അതിര്‍ത്തിയായ നീലിയോട് നൂറുകണക്കിന് പ്രവര്‍ത്തകര്‍ യാത്രാനായകനെ കാത്തു നിന്നു.

പട്ടാമ്പിയിലെത്തിയ യാത്രക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സമ്മേളനമായിരുന്നു അവിടെ. വൈകിട്ട് മൂന്നു മണിയോടെ മുണ്ടൂരെത്തുമ്പോള്‍ അവിടെ ജനസമുദ്രമായിരുന്നു. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരും എത്തിയിരുന്നു.

മുണ്ടൂരുനിന്ന് പാലക്കാട്ടേക്കുള്ള 13 കിലോമീറ്റര്‍ പദയാത്രയായിരുന്നു. പതിനായിരങ്ങളാണ് പദയാത്രയില്‍ അണിചേര്‍ന്നത്. യാത്രയില്‍ കുമ്മനം രാജശേഖരനൊപ്പം ദേശീയവക്താവ് ഷാനവാസ് ഹുസൈന്‍ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ എന്നിവരും കേരള നേതാക്കളും പദയാത്രയില്‍ പങ്കെടുത്തു. ആവേശജ്ജ്വലമായ സ്വീകരണമാണ് പദയാത്രയ്‌ക്ക് ലഭിച്ചത്. പദയാത്രയുടെ മുന്‍നിര കോട്ടമൈതാനത്ത് അവസാനിക്കുമ്പോഴും പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.