Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍; നിലനില്‍പ്പിനായി കൊറിയയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 11:01 pm IST
in Sports

കൊച്ചി: ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഡിയില്‍ ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രണ്ടാം അങ്കം. ആദ്യ മത്സരത്തില്‍ വൈകിട്ട് 5ന് സ്‌പെയിന്‍ നൈജറിനെ നേരിടുമ്പോള്‍ രണ്ടാം കളിയില്‍ രാത്രി 8ന് ബ്രസീലിന് എതിരാളികള്‍ വടക്കന്‍ കൊറിയ.

ആദ്യ കളിയില്‍ സ്‌പെയിനിനെ 2-1ന് പരാജയപ്പെടുത്തിയ ബ്രസീല്‍ ഇന്ന് കൊറിയയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. അതേസമയം, കൊറിയക്കും ഇന്നത്തെ കളി നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ നൈജറിനോട് തോറ്റ അവര്‍ക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാവൂ.

സ്‌പെയിനിനെതിരായ കളിയില്‍ എല്ലാ മേഖലകളിലും മികച്ചുനിന്ന കാനറിക്കുഞ്ഞുങ്ങള്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് വിജയിച്ചത്. 4-3-3 ശൈലിയില്‍ ഇറങ്ങിയ ബ്രസീലിനെ ലിങ്കണ്‍, പൗളീഞ്ഞോ എന്നിവരുടെ ഗോളുകളാണ് ജയത്തിലെത്തിച്ചത്. പിന്നോട്ടിറങ്ങി വന്ന് എതിരാളികളില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ചാട്ടുളി കണക്കെ കുതിച്ചുകയറുന്ന പൗളീഞ്ഞോയുടെ സാന്നിധ്യം ബ്രസീലിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. മറ്റ് സ്‌ട്രൈക്കര്‍മാരായ ലിങ്കണും, ബ്രെന്നറും അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ കഴിവുള്ളവരുമാണ്. സൂപ്പര്‍ താരം വിനീഷ്യസിന്റെ അഭാവം കഴിഞ്ഞ മത്സരത്തില്‍ ഇവര്‍ നികത്തുകയും ചെയ്തു.

മധ്യനിരയില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ അലന്‍ തിളങ്ങുന്നതും ബ്രസീലിന് ഗുണം ചെയ്യും. മാര്‍ക്കോസ് അന്റോണിയോ, വിക്ടര്‍ ബോബ്‌സിന്‍ എന്നിവരും മധ്യനിരയില്‍ കളം പിടിച്ചിടക്കാന്‍ കെല്പുള്ളവരാണ്. അതിവേഗ നീക്കത്തിലൂടെ എതിരാളികളുടെ താളം തെറ്റിക്കാനുള്ള ബ്രസീലിന്റെ കഴിവ് കഴിഞ്ഞ കളിയില്‍ കണ്ടിരുന്നു. ഇന്നും കഴിഞ്ഞ കളിയിലെന്നപോലെ ക്യാപ്റ്റന്‍ വിറ്റാവോയും വെസ്‌ലിയും ലൂക്കാസ് ഹാള്‍ട്ടറും വിവേഴ്‌സണുമായിരിക്കും പ്രതിരോധം കാക്കാനിറങ്ങുക. എങ്കിലും ചില മാറ്റങ്ങള്‍ ആദ്യ ഇലവനില്‍ വരുത്താനും സാധ്യതയുണ്ട്. ഇന്നലെ ടീമിന്റെ പരിശീലനത്തിനുശേഷം കോച്ച് കാര്‍ലോസ് അമാഡ്യു ഇത് സൂചിപ്പിച്ചിരുന്നു. വടക്കന്‍ കൊറിയയെ ദുര്‍ബലരായി കാണാന്‍ കോച്ച് തയ്യാറായല്ല. അവര്‍ മികച്ച എതിരാളികളാണെന്നാണ് അമാഡ്യു പറഞ്ഞത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ബ്രസീല്‍ പരിശീലനം നടത്തിയത്.

അതേസമയം, ആദ്യ മത്സരത്തില്‍ നൈജറില്‍നിന്ന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് വടക്കന്‍ കൊറിയ. പ്രതിരോധത്തിലെ പാളിച്ചകളാണ് അവര്‍ക്ക് വിനയായത്. ഒപ്പം മധ്യ-മുന്നേറ്റനിരകള്‍ക്കും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. കിട്ടിയ അവസരങ്ങള്‍ പുറത്തേക്കടിച്ചുകളയുകയും ചെയ്തു . പന്തടക്കത്തിലും കൊറിയക്കാര്‍ പിന്നിലായിരുന്നു. 4-4-2 ശൈലിയിലാണ് അവര്‍ നൈജറിനെതിരെ കളിച്ചത്. ആദ്യ മത്സരത്തിലെ പിഴവുകള്‍ പരിഹരിച്ചിലെങ്കില്‍ ഇന്ന് ബ്രസീലിനെതിരെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും പ്രതിരോധത്തിലെ പാളിച്ചകള്‍. കരുത്തുറ്റ ബ്രസീലിയന്‍ മുന്നേറ്റനിരയ്‌ക്ക് കൂച്ചുവിലങ്ങിടുകയാണ് ഏറ്റവും വലിയ വെല്ലുവിളി.

മുന്‍പ് ഇരു ടീമുകളും തമ്മില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ബ്രസീലിനൊപ്പമായിരുന്നു. രണ്ട് കളികളിലും കൂടി ബ്രസീല്‍ അടിച്ചുകൂട്ടിയത് ഒമ്പത് ഗോളും. രണ്ടെണ്ണം വഴങ്ങുകയും ചെയ്തു. എന്തായാലും നിലനില്‍പ്പിനായി കൊറിയയും വിജയത്തുടര്‍ച്ചക്ക് ബ്രസീലും കളത്തിലെത്തുമ്പോള്‍ മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

പുതിയ വാര്‍ത്തകള്‍

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.