കൊച്ചി : ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം, മാസപൂജ, പ്രത്യേക പൂജ തുടങ്ങിയവയുടെ മേല്‍നോട്ടച്ചുമതല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി നല്‍കിയ അപേക്ഷ ഹൈക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
ഉത്സവമടക്കമുള്ളവയുടെ മേല്‍നോട്ടം ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനായ റിട്ട. ജസ്റ്റീസ് എസ്. സിരിജഗന്‍ വഹിക്കണമെന്ന് ദേവസ്വം ബെഞ്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ മാറ്റം വരുത്താന്‍ നല്‍കിയ അപേക്ഷയാണ് ഇന്നലെ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
















