തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ. അയ്യപ്പന്‍പിള്ളയ്‌ക്ക് ഹൈക്കോടതി ജഡ്ജി ബി. സുധീന്ദ്രകുമാര്‍ അനന്തകീര്‍ത്തി പുരസ്‌കാരം സമ്മാനിക്കുന്നു. കെ.എസ്. രാജഗോപാല്‍, എം. സന്തോഷ്‌കുമാര്‍, സി.കെ. ശ്രീനിവാസന്‍, ജില്ലാ ജഡ്ജ് കെ. ഹരിപാല്‍, പി. സന്തോഷ്‌കുമാര്‍, പി.എല്‍. ബാബു, ആനയറ ഷാജി, ആര്‍. രാജേന്ദ്രന്‍, ബി. അശോക്, ടി. അജിത്കുമാര്‍,
കെ. ശ്രീകുമാര്‍ സമീപം
തിരുവനന്തപുരം: ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ആയിരുന്ന അഡ്വ. ടി.വി. അനന്തന്റെ സ്മരണാര്‍ഥം ഭാരതീയ അഭിഭാഷക പരിഷത്ത് ഏര്‍പ്പെടുത്തിയ ”അനന്തകീര്‍ത്തി പുരസ്‌കാരം” മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ കെ. അയ്യപ്പന്‍പിള്ളയ്‌ക്ക് സമര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജി ബി. സുധീന്ദ്രകുമാര്‍ പുരസ്‌കാരസമര്‍പ്പണം നിര്‍വ്വഹിച്ചു.
ഭാരതീയ അധിവക്താപരിഷത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മൂട്ട്‌കോര്‍ട്ട് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ജഡ്ജി കെ. ഹരിപാല്‍ വിതരണം ചെയ്തു. ഒന്നാംസ്ഥാനം തിരുവനന്തപുരം ഗവ. ലോ കോളേജിനും രണ്ടാംസ്ഥാനം മാര്‍ ഗ്രിഗോറിയോസ് ലോ കോളേജിനും മൂന്നാംസ്ഥാനം സിഎസ്‌ഐ കോളേജിനുമാണ്.
പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ അഡ്വ സി.കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. അധിവക്താപരിഷത്ത് ദേശീയസെക്രട്ടറി അഡ്വ ആര്‍. രാജേന്ദ്രന്‍, അനന്തേട്ടന്‍ സ്മാരക പ്രഭാഷണം നിര്‍വഹിച്ചു. ദേശീയസമിതിഅംഗം അഡ്വ കെ.എസ്. രാജഗോപാല്‍, അഭിഭാഷകപരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ ബി. അശോക്, വൈസ് പ്രസിഡന്റ് അഡ്വ ബി. രാജേഷ്, സംസ്ഥാനസെക്രട്ടറി അഡ്വ പി.എല്‍. ബാബു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ആനയറ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
















