ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ ഖാലിദിനെ സൈന്യം വധിച്ചു. ബാരമുള്ള-ഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം ഇവിടെ പരിശോധന നടത്തി. തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം ഇയാളെ വധിക്കുകയായിരുന്നുവെന്നാണ് വിവരം. വടക്കന്‍ കശ്മീരിലെ ജെയ്ഷെ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാളെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
















