വഡോദര: വിഷം കുടിക്കാനും അത് ദഹിപ്പിക്കാനും തന്നെ പഠിപ്പിച്ചത് ജന്മനാടായ വട്നഗറും അവിടുത്തെ ദേവനായ പരമശിവനുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് സന്ദർശനത്തിനിടെ വട്നഗറില്‍ നടത്തിയ റോഡ് ഷോയ്‌ക്കിടെയാണ് മോദിയുടെ പരാമര്‍ശം.
വട്നഗറില്‍ നിന്ന് ആരംഭിച്ച യാത്ര ഇപ്പോള്‍ കാശിയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വട്നഗര്‍ പോലെ കാശിയും പരമശിവന്റെ നാടാണ്. വിഷം കുടിച്ചാലും അത് ദഹിപ്പിക്കാനുള്ള ശേഷി നല്‍കിയത് പരമശിവനാണ്. ഈ കഴിവുള്ളതുകൊണ്ടാണ് 2001 മുതല്‍ തനിക്കെതിരെ വരുന്ന എല്ലാ വിഷങ്ങളും അതിജീവിക്കാന്‍ കഴിയുന്നതെന്നും മോദി വ്യക്തമാക്കി.
സ്വന്തം നാട്ടില്‍ തിരിച്ചെത്തുമ്പോൾ ഒരാള്‍ ലഭിക്കുന്ന ഇത്തരം സ്വീകരണം വളരെ പ്രത്യേകതകള്‍ ഉള്ളതാണ്. ഞാന്‍ സ്വന്തമാക്കിയതെല്ലാം ഈ മണ്ണില്‍ നിന്ന് ആര്‍ജിച്ച മൂല്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















