കൊച്ചി: ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങള്‍ കൊച്ചിയിലാണ് നടക്കുകയെന്ന് ഇന്ത്യന്‍ ഇതിഹാസമായ ഐ.എം വിജയന്‍. ഏറ്റവും ശക്തമായ ഗ്രൂപ്പ് ഡിയാണ്. ഗ്രൂപ്പിലെ ബ്രസീല്‍- സ്‌പെയിന്‍ മത്സരം ശരിക്കുമൊരു ഫൈനല്‍ പോലെയാണ്. ഈ ടീമുകള്‍ തന്നെ കൊല്‍ക്കത്തയില്‍ 28 ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് വിജയന്‍ പറഞ്ഞു.
ഒന്നാംകിട ടീമുകളായ ബ്രസീലിനും സ്‌പെയിനിനും പുറമെ ഉത്തര കൊറിയയും നൈജറും അടങ്ങുന്ന ഗ്രൂപ്പ് ഡി ശക്തമാണ്. അതിനാല്‍ മികച്ച മത്സരങ്ങളാണ് ഇവിടെ അരങ്ങേറുക.
ചൊവ്വാഴ്ച ഇവിടെ നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ നൈജറെയും ഉത്തര കൊറിയ ബ്രസീലിനെയും നേരിടും.
















