കൊച്ചി: ഐഎസ്എല്ലിലെ മഞ്ഞക്കളരിയില്‍ രാജ്യാന്തര ഫുട്‌ബോളിലെ മഞ്ഞപ്പടയ്‌ക്ക് ജയം. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ കൊച്ചിയിലെ ആദ്യ കളിയില്‍ ബ്രസീലിന് ജയം. ഗ്രൂപ്പ് ഡിയിലെ കരുത്തരുടെ അങ്കത്തില്‍ യൂറോപ്യന്‍ ശക്തികള്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ലാറ്റിനമേരിക്കയിലെ പ്രതാപികള്‍.
അഞ്ചാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ ലീഡ് വഴങ്ങിയ ശേഷം തിരിച്ചടിച്ച് ബ്രസീലിന്റെ തേരോട്ടം. വെസ്‌ലിയിലൂടെ ബൂട്ടില്‍ നിന്നാണ് സെല്‍ഫ് ഗോള്‍ പിറന്നത്. 25-ാം മിനിറ്റില്‍ ലിങ്കണും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പൗളീഞ്ഞോയും കാനറികള്‍ക്കായി സ്‌കോര്‍ ചെയ്തു.
ബ്രസീല്‍-സ്‌പെയ്ന്‍ പോരാട്ടത്തിന്റെ പ്രൗഢി പ്രതീക്ഷിച്ചെത്തിയ ഗ്യാലറികളെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരു ഭാഗത്തു നിന്നുമുണ്ടായത്. പേരിനു മാത്രം ആവേശം വിതറിയെങ്കിലും നേരിയ മുന്‍തൂക്കം ബ്രസീലിനായിരുന്നു. ജയത്തോടെ ബ്രസീലിന് മൂന്നു പോയിന്റ്.
















