Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉദ്ഘാടന മത്സരത്തില്‍ ജയവും സമനിലയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 10:55 pm IST
in Sports

ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരങ്ങളില്‍ ജയവും സമനിലയും. ന്യൂദല്‍ഹിയില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഘാന 1-0ന് കൊളംബിയയെ പരാജയപ്പെടുത്തിയപ്പോള്‍ ബ്രി ഗ്രൂപ്പില്‍ മുംബൈയില്‍ നടന്ന ന്യൂസിലാന്‍ഡ്-തുര്‍ക്കി പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് എയില്‍ ഏറെ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. പന്ത് കൈവശം വെക്കുന്നതില്‍ മുന്‍തൂക്കം കൊളംബിയക്കായിരുന്നെങ്കിലും ഷോട്ടുകള്‍ പായിച്ചത് ഘാനയായിരുന്നു. കളിയിലുടനീളം 17 ഷോട്ടുകള്‍ ഘാന താരങ്ങള്‍ ഉതിര്‍ത്തപ്പോള്‍ കൊളംബിയ 15 എണ്ണം. ലക്ഷ്യബോധമുള്ള നീക്കങ്ങളും ഘാന താരങ്ങളാണ് നടത്തിയത്.

39-ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിം നേടിയ ഗോളാണ് ഘാനയെ വിജയത്തിലേക്ക് നയിച്ചത്. മനോഹരമായ നീക്കത്തിനൊടുവില്‍ ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച പന്താണ് സാദിഖ് കൊളംബിയന്‍ വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ കൊളംബിയ ഏറെ പരിശ്രമിച്ചുവെങ്കിലും കരുത്തുറ്റ ഘാന പ്രതിരോധം വഴങ്ങിയില്ല.

ഇതോടെ രാജ്യം ആദ്യമായി ആഥിയേത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ വിജയം ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാനക്ക് സ്വന്തമായി. ബാറിന് കീഴില്‍ ഗോളി ഡണ്‍ലാന്‍ഡ് ഇബ്രാഹിമിന്റെ മിന്നുന്ന പ്രകടനം പലപ്പോഴും ഘാനയുടെ രക്ഷയ്‌ക്കെത്തി.

അതേസമയം, കനത്ത മഴയില്‍ മുംബൈ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയത്തിന് തുല്യമായ സമനിലയാണ് യൂറോപ്യന്‍ കരുത്തുമായെത്തിയ തുര്‍ക്കിക്കെതിരെ ആദ്യ മത്സരത്തില്‍ നേടിയത്.

ആദ്യ പകുതിയില്‍ തുര്‍ക്കി ഒരു ഗോളിനു മുന്നിലായിരുന്നു. 18-ാം മിനിറ്റില്‍ അഹമ്മദ് കുറ്റുസുവാണ് തുര്‍ക്കിക്കു ലീഡ് നേടിക്കൊടുത്തത്. ഇതോടെ ഈ ലോകകപ്പിലെ ആദ്യ ഗോളും കുറ്റുസുവിന്റെ പേരിലായി. ബോക്‌സിന് പുറത്തുനിന്നു പറന്നു വന്ന ക്രോസ് അഹമ്മദ് കൃത്യമായി കുത്തി നെറ്റിന്റെ മൂലയിലിടുകയായിരുന്നു. ഈ ഒരു ഗോളിന് ആദ്യ പകുതിയില്‍ തുര്‍ക്കി മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കണമെന്ന വാശിയില്‍ ന്യൂസിലാന്‍ഡ് മുന്നേറ്റം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 58-ാം മിനിറ്റില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മാക്‌സ് മാട്ട സമനില ഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് എടുത്ത ഫ്രീകിക്കാണ് വലയിലെത്തിയത്. തുടര്‍ന്നും ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും വിജയഗോള്‍ അകന്നുനിന്നു. കളിയുടെ പരിക്ക് സമയത്ത് ന്യൂസിലാന്‍ഡിന്റെ സമനില ഗോള്‍ നേടിയ മാട്ടയ്‌ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.