കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിമര്‍ശനം. അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന കോടിയേരിയുടെ അഭിപ്രായം അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ ദല്‍ഹിക്കു പോയത്. അദ്ദേഹം പാര്‍ട്ടി അദ്ധ്യക്ഷനാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിക്കുന്നയാളാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: