Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തകര്‍ന്ന റോഡുകളും കത്താത്ത വഴിവിളക്കുകളും അടൂര്‍ ഏറത്ത് പുതുശ്ശേരി ഭാഗത്ത് ഇന്നും വികസനം അന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 08:05 pm IST
in Pathanamthitta

അടൂര്‍: ഏറത്ത് പഞ്ചായത്തിലെ പുതുശ്ശേരി ഭാഗത്ത് ഇന്നും വികസനം അന്യം. തകര്‍ന്ന റോഡുകളും കത്താത്ത വഴിവിളക്കുകളും, അടിക്കടി ഉണ്ടാക്കുന്ന വൈദ്യുതി മുടക്കവും അടക്കം അവഗണനകളുടെ പട്ടിക നീളുന്നു. പ്രദേശത്തെ മിക്ക റോഡുകളും തകര്‍ന്ന് തരിപ്പണമായിട്ട് കാലങ്ങളായി.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള പുതുശ്ശേരി ഭാഗം തട്ടാരുപടി റോഡ് തകര്‍ന്നിട്ട് നാളുകളായി. മണക്കാട്ട് പടി, വാഴോട്ട്കാവ് ക്ഷേത്രത്തിലേക്കുള്ള പാത തുടങ്ങുന്നതിന് മുന്‍വശം, പ്ലാം ന്തോണ്ടപ്പടി, മണക്കാട്ട്പടി വളവ് എന്നിവിടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്നു.

മഴ പെയ്യുന്ന തൊടെ റോഡിലെ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെടും. ഇതോടെ കാറുകള്‍ ഉള്‍പ്പടെയുള്ള ചെറു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ തകര്‍ച്ച മൂലം കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.

ഏകദേശം എട്ട് വര്‍ഷത്തിന് മുന്‍പാണ് റോഡ് വീതി കൂട്ടി ടാറിംങ് നടത്തിയത്. ഇതിന് ശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുതുശേരി ഭാഗത്തുള്ളവര്‍ക്ക് തട്ടാരുപടി, ഏഴംകുളം ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. ഓടയില്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകുന്നതും കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതുമാണ് റോഡിന്റെ തകര്‍ച്ചയ്‌ക്ക് കാരണം. കുഴികളില്‍ ഇറക്കാതെ വാഹനങ്ങള്‍ വെട്ടിത്തിരിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്.

ഈ ഭാഗത്ത് വഴിവിളക്കുകള്‍ കത്താത്തത് മൂലം രാത്രിയാത്രയും ബുദ്ധിമുട്ടാണ്. ആത്രപ്പടി – ചീക്കന്‍കല്ലില്‍ റോഡും തകര്‍ന്ന് തരിപ്പണമായി. ഒരു കിലോമീറ്റര്‍ വരുന്ന റോഡിന്റെ മിക്ക ഭാഗവും കുണ്ടും കുഴിയുമാണ്. ചൂരക്കോട്-ചീക്കന്‍ കല്ലില്‍പടി, മലയാറ്റില്‍, മുളപ്പന്റയ്യം, ഭാഗത്തുള്ളവര്‍ക്ക് എംസി റോഡില്‍ പ്രവേശിക്കാനുള്ള പ്രധാന റോഡാണിത്.

സമീപത്തെ മൂന്ന് ക്വാറികളില്‍ നിന്ന് പാറ കയറ്റിയ ലോറികള്‍ ഇത് വഴി ഇടതടവില്ലാതെ സഞ്ചരിക്കുന്നതും റോഡ് തകരാന്‍ കാരണമായതായി നാട്ടുകാര്‍ പറയുന്നു. ഓടയില്‍മണ്ണും മാലിന്യവും അടിഞ്ഞ് പുതുശ്ശേരി ഭാഗത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് മറ്റൊരുപ്രധാനപ്രശ്‌നം. മൂന്നിടത്താണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് എതിര്‍വശത്തെ ചെറിയ പാതയിലൂടെ ഒഴുകി വരുന്ന വെള്ളം നേരെ എംസി റോഡിലെക്കാണ് എത്തുന്നത്. ഇതോടെ ഇവിടെ വെള്ളക്കെട്ടും രൂപപ്പെടും. വെള്ളക്കെട്ട് മൂലം നേരത്തെ ഇവിടെ റോഡ് ഇടിഞ്ഞ് താന്നിരുന്നു. തുടര്‍ന്ന് ആ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ഓടയിലൂടെയുള്ള വെള്ളം ഒഴുക്ക് മിക്കയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. പുതുശേരി ഭാഗം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാത്തത് യാത്രക്കാരെയും വലയ്‌ക്കുന്നു.

കടത്തിണ്ണയിലോ മഴയും വെയിലുമേറ്റ് പെരുവഴിയിലോ ബസ് കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ് ഉള്ളത്. ഈപ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഏറത്ത് പഞ്ചായത്തിലെ 10,8 വാര്‍ഡുകളില്‍ പെടുന്ന മുളപ്പന്റയ്യത്ത് പടിഭാഗത്താണ് കുടിവെള്ള ക്ഷാമം കൂടുതല്‍ അനുഭവപ്പെടുന്നത്. മുപ്പത്തഞ്ചിലധികം കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശമാണിവിടം. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ വെള്ളം ലഭിക്കാറുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലവാസികള്‍ വേനല്‍ കാലത്ത് കിലോമീറ്ററുകള്‍ ദൂരെ നിന്നും തലച്ചുമടായും വാഹനങ്ങളിലുമായാണ് കുടിവെള്ളം എത്തിച്ചിരുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് നാട്ടുകാര്‍ നിരവധി സമരങ്ങളും നടത്തിയിരുന്നു.

ഇതിനും പുറമെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശീതീകരിക്കാന്‍ വച്ചിരിക്കുന്ന പാലുള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങള്‍ നശിച്ചുപോകുന്നതിനാല്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നതായി വ്യാപാരികള്‍ പറയുന്നു. ഏനാത്ത് വൈദ്യുത സെക്ഷന്‍ ഓഫീസ് പരിധിയിലാണ് ഈ പ്രദേശം അടൂര്‍, ശാസ്താംകോട്ട സബ്‌സ്‌റ്റേഷനില്‍ നിന്നാണ് ഇവിടെ വൈദ്യുതി എത്തിന്നത്. ഏനാത്ത് സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്താലേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകു.ഈപ്രദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.