അഞ്ചല്‍: നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഗതി മാറ്റുന്നതിനെതിരേ പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്.സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപ്പറമ്പു മുതല്‍ പാറശ്ശാല വരെ പുതിയതായി നിര്‍മ്മിക്കുന്ന മലയോര ഹൈവേ, അഞ്ചല്‍ ടൗണിലൂടെ കുളത്തൂപ്പുഴ വഴികടന്നു പോകുന്ന വിധത്തിലായിരുന്നു ആദ്യ ഘട്ട സര്‍വ്വേ. എന്നാല്‍ ഇത് മാറ്റി അഗസ്ത്യക്കോട് അമ്പലംമുക്കുമുതല്‍ കുളത്തൂപ്പുഴ റോഡില്‍ ആലഞ്ചേരി ജങ്ഷനില്‍ എത്തുന്ന വിധത്തില്‍ ഗതി മാറ്റിയിരിക്കുന്നത് പ്രദേശവാസികളുടെ വീടുകളും ഭൂമിയും മറ്റ് ഉപജീവന മാര്‍ഗങ്ങളും ഇല്ലാതാക്കുന്നതാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അമ്പലംമുക്കിനും ആലഞ്ചേരിക്കും മധ്യേയുള്ള രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ റോഡിനിരുവശവും താമസിക്കുന്ന നാട്ടുകാരുടെ ജീവിതം ഇത് ദുരിതപൂര്‍ണ്ണമാകും. മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പു മന്ത്രി, ജില്ലാ കളക്ടര്‍ മുതലായവരെ തങ്ങളുടെ ആശങ്ക അറിയിച്ചെങ്കിലും അധികൃതര്‍മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
















