കരുനാഗപ്പള്ളി: അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബറിന് സമീപം മത്സ്യബന്ധനത്തിന്‌പോയ വള്ളം മറിഞ്ഞ് മരണപ്പെട്ട അനില്‍കുമാറിന്റെയും മനോജിന്റെയും കുടുംബത്തെ സഹായിക്കുവാന്‍ സര്‍വകക്ഷികളും മുഴുവന്‍ ജനപ്രതിനിധികളും സംയുക്തമായി രൂപീകരിച്ച കുടുംബസഹായ സമാഹരണ സമിതിയുടെ നേതൃത്വത്തില്‍ പിരിച്ചെടുത്ത ധനസഹായം കെ.സി.വേണുഗോപാല്‍ എംപിയുടെയും ആര്‍.രാമചന്ദ്രന്‍ എം.എല്‍.എയും ചേര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് നല്‍കി. കൗണ്‍സിലര്‍, സുനിതാ സലിംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗസിലര്‍ എം. മഞ്ജു, ശോഭാജഗദപ്പന്‍, സുജി പുഷ്പാംഗദന്‍, വസുമതിരാധാകൃഷ്ണന്‍, സുരേഷ് ഇളയശ്ശേരില്‍, ജെ.ഡെന്നിസ്, ടി.പി.സലിംകുമാര്‍, ലോകാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















