Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടീമുകള്‍ പറന്നിറങ്ങി; ഇനി 3 നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:03 pm IST
inSports

കൊച്ചി: ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് അണ്ടര്‍ 17 ഫിഫ ലോകകപ്പില്‍ കൊച്ചിയില്‍ പന്തുതട്ടാനിറങ്ങുന്ന ടീമുകള്‍ പറന്നിറങ്ങി. ഗ്രൂപ്പ് ഡിയിലെ ബ്രസീല്‍, സ്‌പെയിന്‍, വടക്കന്‍ കൊറിയ, നൈജര്‍ എന്നീ ടീമുകളാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

കൊച്ചിയിലെ ആദ്യ മത്സരത്തില്‍ 7ന് ലോക ഫുട്‌ബോളിലെ രണ്ട് കരുത്തന്മാര്‍ ഏറ്റുമുട്ടാനിറങ്ങുന്നു.

ഹോട്ട് ഫേവറിറ്റുകളായ ബ്രസീലും യൂറോപ്യന്‍ കേളീശൈലിയുടെ വശ്യതയുമായെത്തുന്ന സ്‌പെയിനുമാണ് വൈകിട്ട് അഞ്ചിന് നേര്‍ക്കുനേര്‍ എത്തുന്നത്. ഈ ലോകകപ്പ് ദര്‍ശിക്കുന്ന ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാകും അത്.

നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയ ആദ്യ ടീം സ്‌പെയിനായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.30നാണ് അവര്‍ വിമാനമിറങ്ങിയത്. അതിരാവിലെ എത്തിച്ചേര്‍ന്ന സ്പാനിഷ് ടീം വൈകിട്ട് 5.30ന് ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങുകയും ചെയ്തു. ഗോളടിക്കാനും പ്രതിരോധക്കോട്ട കെട്ടാനുമുള്ള പരിശീനമാണ് ഇന്നലെ കോച്ച് സാന്റിയാഗോ ഡെനിയ സാഞ്ചെസ് സ്പാനിഷ് കൗമാര പടയ്‌ക്ക് നല്‍കിയത്.

നിലവിലെ യൂറോ അണ്ടര്‍ 17 ചാമ്പ്യന്മാരായ സ്‌പെയ്ന്‍ ഇതുവരെ ലോകകപ്പിന്റെ കൗമാര മേളയില്‍ കിരീടം ചൂടിയിട്ടില്ല. ബാഴ്‌സലോണ അക്കാദമി താരം മത്തിയോ മോറെയാണ് സ്‌പെയ്‌നിന്റെ തുരുപ്പുചീട്ട്. വലതുബാക്കായി കളിക്കുന്ന മോറെയുടെ ചടുല നീക്കങ്ങള്‍ ഹരം പകരും.

ലോകകപ്പിനുശേഷം മോറെ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കില്‍ ചേരും. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 4 ഗോളടിച്ച ആബേല്‍ റൂയിസാണ് മറ്റൊരു താരം. അണ്ടര്‍ 17 വിഭാഗത്തില്‍ ദേശീയ ടീമില്‍ 23 തവണ കളിച്ച റൂയിസ് 19 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.സാന്റിയാഗോ ഡെനിയ സാഞ്ചെസ് എന്ന പരിശീലകന് കീഴില്‍ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവനിരയുടെ ലക്ഷ്യം ആദ്യ ലോകകിരീടം തന്നെ.

ഇന്നലെ ഉച്ചയ്‌ക്ക് 1.45ഓടെ മുംബൈയില്‍ നിന്നാണ് ബ്രസീല്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. കഴിഞ്ഞയാഴ്ച മുംബൈയിലെത്തിയ ബ്രസീല്‍ മുംബൈയിലെ പരിശീലനത്തിനും ന്യൂസിലാന്‍ഡിനെതിരെ സൗഹൃദമത്സരം കളിക്കുകയും ചെയ്തശേഷമാണ് എത്തിയത്. നീല ടീ ഷര്‍ട്ടും കറുത്ത ഷോര്‍ട്‌സുമായിരുന്നു താരങ്ങളുടെ വേഷം. ആരവങ്ങളില്ലാതെയാണ് കൊച്ചി വരവേറ്റത്.

വിമാനമിറങ്ങി പുറത്തുവന്നശേഷം ബസ്സില്‍ ടീമിന്റെ വാസസ്ഥലമായ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലേക്ക് പോയി. പിന്നീട് വൈകിട്ട് 6മണിയോടെ കാനറികള്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങുകയും ചെയ്തു.

മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീല്‍ ഇത്തവണ കൊച്ചിയിലെത്തിയത് നാലാം കിരീടം തേടിയുള്ള പ്രയാണത്തിന്റെ തുടക്കത്തിനാണ്. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തിലും ബ്രസീലിന്റെ കരുത്ത് കുറയുന്നില്ല. മധ്യനിര താരം അലന്‍ ഡി സോസ ഗയ്‌മാറെസാണ് നിലവില്‍ ബ്രസീലിന്റെ കുന്തമുന.

ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചിലിക്കെതിരെ ഹാട്രിക് അടിച്ചിട്ടുണ്ട് സോസ. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററായ വിനീഷ്യസിന് ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും സോസയായിരുന്നു. പരമ്പരാഗത ശൈലി ഇഷ്ടപ്പെടുന്ന കാര്‍ലോസ് അമാദു ആണ് കോച്ച്.

ഇന്നലെ ഉച്ചയ്‌ക്ക് 2.40ഓടെയാണ് വടക്കന്‍ കൊറിയന്‍ ടീം എത്തിയത്. അബുദാബിയില്‍ പരിശീലനത്തിലായിരുന്ന കൊറിയന്‍ സംഘം അവിടുന്ന് നേരെ കൊച്ചിയിലെത്തുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് കൊറിയന്‍ ടീം കൊച്ചിയിലെത്തിയിട്ടുള്ളത്. ബ്രസീലും സ്‌പെയിനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയാലേ അവര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ കഴിയുകയുള്ളൂ.

അത്തരത്തിലൊരു അട്ടിമറിക്കാണ് കൊറിയക്കാര്‍ തയ്യാറെടുക്കുന്നത്. വിജയങ്ങള്‍ വെട്ടിപ്പിടിച്ച് മികവ് കാട്ടാതെ അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവില്ല. തോറ്റ് പരാജിതരായി മടങ്ങിയാല്‍ ഖനികളും കല്‍ത്തുറങ്കുമാണ് അവരെ കാത്തിരിക്കുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവുകാട്ടുന്ന കിം പോണ്‍ ഹ്യോക് ആണ് കൊറിയയുടെ പ്രധാന താരം.

കോച്ച് യുന്‍ ജോങ് സണിന്റെ പദ്ധതിയില്‍ ഹ്യോകിന് നിര്‍ണായക സ്ഥാനമുണ്ട്. പ്രത്യാക്രമണമാണ് കൊറിയയുടെ പ്രധാന ആയുധം. ഹോട്ടലില്‍ എത്തി വിശ്രമത്തിന് അധികം സമയം താരങ്ങള്‍ നല്‍കാന്‍ പരിശീലകന്‍ യുന്‍ ജോങ് സണ്‍ അനുവദിച്ചില്ല. പനമ്പള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി മൈതാനിയില്‍ അവര്‍ പരിശീലനത്തിനിറങ്ങുകയും ചെയ്തു.

കന്നിലോകകപ്പ് കളിക്കാനെത്തുന്ന നൈജര്‍ പകല്‍ നാലിനാണ് കൊച്ചിയില്‍ എത്തിയത്. അണ്ടര്‍ 17 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മികച്ച പ്രകടനമാണ് നൈജറിന്റെ ആത്മവിശ്വാസം. മുന്നേറ്റക്കാരന്‍ ഇബ്രാഹിം ബബക്കാര്‍ മറൗ, മധ്യനിര താരം അബ്ദൗള്‍ കരീം ടിന്നി സന്‍ഡ എന്നിവരാണ് ടീമിന്റെ ഊര്‍ജം. ടിയെമോഗോ സൗമയ്‌ല ആണ് പരിശീലകന്‍. കൊച്ചിയിലെത്തിയ ടീം ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. കോച്ച് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.