ഇടുക്കി: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപത്തെ പ്ലം ജൂഡി റിസോര്‍ട്ട് പൂട്ടി. പാറവീഴ്ചയെത്തുടര്ന്ന് റിസോര്‍ട്ട് പൂട്ടണമെന്ന് കാണിച്ച് കഴിഞ്ഞ മാസം എട്ടിന് റിസോര്‍ട്ട് ഉടമയ്ക്ക് ജില്ലാകളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചു.
കേസ് തള്ളിയതോടെ ഡിവിഷന് ബഞ്ചിലും റിസോര്ട്ടുടമയെത്തി. ഇന്നലെ കേസ് പരിഗണിച്ച കോടതി പത്താം തീയതിയിലേക്ക് കേസ് മാറ്റി. ഇതേത്തുടര്‍ന്ന് ഒരു മാസം മുന്‍പ് ജല്ലാഭരണകൂടം ഇറക്കിയ ഉത്തരവ് ദേവികുളം തഹസീല്‍ദാര്‍ പി.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നടപ്പാക്കി. വൈകിട്ടോടെ റിസോര്‍ട്ടിലെ മുഴുവന്‍ താമസക്കാരെയും ഒഴിവാക്കി റിസോര്‍ട്ട് പൂട്ടി.
ഇനി കോടതി വിധിക്കനുസരിച്ച് മാത്രമാവും പ്ലംജൂഡി ഹോട്ടലിന്റെ പ്രവര്‍ത്തനം. റിസോര്‍ട്ട് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, പള്ളിവാസല്‍ പദ്ധതിക്ക് ഭീഷണിയാണെന്നും ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
















