ലാസ്‌വേഗാസ്: അമേരിക്കയിലെ ലാസ് വേഗസ് വെടിവയ്‌പിലെ അക്രമി ഹോട്ടലില്‍ മരിച്ച നിലയില്‍. വെടിവയ്‌പില്‍ മരണസംഖ്യ 59 ആയി. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് വെടിവെപ്പ് നടത്തിയതെന്ന് ഐഎസ് അവകാശപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് ഇസ്‌ലാമിലേക്ക് മതംമാറിയ സൈനികനാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പറഞ്ഞു.
ലാസ്‌വേഗാസിലെ മന്‍ഡാലയ് ബേ റിസോര്‍ട്ടിലെ ചൂതാട്ട (കാസിനോ) കേന്ദ്രത്തിലും സംഗീത നിശ നടന്ന തുറന്ന സറ്റേഡിയത്തിലുമാണ് വെടിവയപുണ്ടായത്. റൂട്ട് 91 ഹാര്‍വെസറ്റ് സംഗീത നിശയുടെഅവസാന ദിവസത്തെ പരിപാടി നടക്കുന്നതിനിടെയായിരുന്നു വെടിവയ്‌പുണ്ടായത്. മന്‍ഡാലയ് ബേ ഹോട്ടലില്‍ തുറന്ന വേദിയില്‍ തയ്യാറാക്കിയ സ്ഥലത്തായിരുന്നു സംഗീത നിശ നടന്നത്. നിരവധി കലാകാരന്മാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ അക്രമി തലങ്ങും വിലങ്ങളും വെടിയുതിര്‍ക്കുകയായിരുന്നു.
ഇതേസമയത്ത് തന്നെ, ഹോട്ടലിലെ കാസിനോയിലും വെടിവയപുണ്ടായി. ഹോട്ടലിന്റെ മുപ്പത്തിരണ്ടാമത്തെ നിലയില്‍ നിന്ന് മൂന്ന് അക്രമികളാണ് നിറയൊഴിച്ചതെന്ന് ദൃകസാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
















