കൊല്ലം: നാടിന്റെ ടൂറിസം വളര്‍ച്ചയ്‌ക്ക് സി.വി.ആനന്ദബോസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ രണ്ടാം വാര്‍ഷികസമ്മേളനത്തില്‍ സി.വി.ആനന്ദബോസിന്റെ 24-ാമത് പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ മഹാനായ വ്യക്തിയാണ് ആനന്ദബോസ്. നിശബ്ദതയില്‍ സന്തോഷിക്കുന്നവരാണ് ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷവാന്‍. ദൈവം ഇതുപോലൊരു മനുഷ്യനെ സൃഷ്ടിക്കുമോയെന്ന് താന്‍ ആനന്ദബോസിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ടൂറിസത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ചോദിച്ച് അറിഞ്ഞശേഷം അതുകൂടി പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് കണ്ണന്താനം പറഞ്ഞു.
















