കൊളംബോ: വിലക്ക് നേരിടുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ചമര സില്‍വയ്‌ക്ക് ആശ്വാസം. പ്രദേശിക ക്രിക്കറ്റ് കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചമര സില്‍വയ്‌ക്ക് അനുമതി നല്‍കി.
വാതുവയ്‌പ് സംബന്ധമായ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍നിന്നും ചമര സില്‍വയെ രണ്ടു വര്‍ഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു.
പനദുര ക്രിക്കറ്റ് ക്ലബും കലുതര ഫിസിക്കല്‍ കള്‍ച്ചറല്‍ ക്ലബും തമ്മില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന മത്സരത്തിലാണ് വാതുവയ്‌പ് നടന്നതായി ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്നായിരുന്നു ചമര സില്‍വിയെ ക്രിക്കറ്റില്‍നിന്നു വിലക്കിയത്.
















