അരൂര്‍: ലോക സഞ്ചാര പട്ടികള്‍ ശ്രദ്ധ നേടിയ എരമല്ലൂര്‍ കാക്കത്തുരുത്ത് ദ്വീപ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്നും ഏറെ പിന്നില്‍. മുന്നുറോളം കുടുബങ്ങളുടെ ജീവിതം ഇവിടെ ദുരിതപൂര്‍ണ്ണമാണ്.
വിനോദ സഞ്ചാര പട്ടികയില്‍ ഇടം നേടിയെങ്കിലും ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. ദ്വീപിലേക്ക് എത്തിചേരാന്‍ ജനങ്ങള്‍ പ്രധാനമായും ഇന്നും ആശ്രയിക്കുന്നത് പഞ്ചായത്ത് വക കടത്താണ്.
വര്‍ഷങ്ങള്‍ മുന്‍പ് ജനങ്ങളുടെ നിരന്തരമായ ആവശ്യത്തേ തുടര്‍ന്ന് ദ്വീപിലേക്ക് പാലം എന്ന പ്രഖ്യാപനം നടത്തിയെങ്കിലും ചിലരുടെ പിടിവാശികള്‍ മൂലം പാലം പണി തൂണുകളിള്‍ ഒതുങ്ങിയ സ്ഥിഥിയാണ്. ദ്വീപിലെ നിത്യയാത്രികരായ തൊഴിലാളികള്‍, സ്‌കൂള്‍ കുട്ടികള്‍, വ്യദ്ധ ജനങ്ങള്‍ സഹിതം സകലരും കടത്തു വഞ്ചിയിലാണ് ദിനംപ്രതി മറുകരയിലേക്ക് യാത്ര ചെയ്യുന്നത്.
മഴ സമയങ്ങളില്‍ ഇതു വഴിയുള്ള കടത്തുയാത്ര ഏറെ ദുരിത പൂര്‍ണ്ണമാണ്. ഇവിടെ ഒരു സര്‍ക്കാര്‍ ഡിസ്പന്‍സറി മാത്രമാണ് ആതുര സേവനത്തിനായുള്ളത് ഇതിന്റെ പ്രവര്‍ത്തനവും പരിതാപകരമാണ് .രാത്രികാലങ്ങളില്‍ ദ്വീപിലെ നാട്ടുകാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ ദ്വീപിനു പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്.
ലോക വിനോദ സഞ്ചാര പട്ടികള്‍ ഇടം നേടിയതിനു ശേഷം സ്വദേശിയരും,വിദേശിയരും ഉള്‍പ്പടെ നിരവധി ആളുകളാണ് ദ്വീപില്‍ എത്തിചേരുന്നത്.
കാക്ക തുരുത്ത് ദ്വീപും എരമല്ലൂരുമായി ബന്ധിപ്പിച്ച അപ്രാച്ച് റോഡ് ഉള്‍പെട്ട പാതക്ക് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക അനുവദിച്ചെങ്കിലും, പഴയപാലത്തിന്റെ എതിര്‍ കരയിലുള്ള സ്ഥല ഉടമ തന്റെ സ്ഥലം പാലത്തിനായി വിട്ടുതരില്ല എന്ന നടപടിയുമായി കോടതിയില്‍ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ ഉത്തരവ് നേടി.
അതിനാല്‍ പാലംപണി ചെയ്തിരുന്ന കരാറുകാരന്‍ കരാറില്‍ നിന്നും പിന്‍വാങ്ങി. കഴിഞ നാലു വര്‍ഷ കാലമായി പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ച നിലയിലാണ്. ആദ്യം പണി ആരംഭിച്ച പാലത്തിന്റെ തൂണുകള്‍ ഇന്ന് നശിച്ച് ഉപയോഗ്യശൂന്യമായ അവസ്ഥയാണ്. നിലവില്‍ പുതിയ കരാറുകാര്‍ പണി ഏറ്റെടുത്താല്‍ നിലവില്‍ പണിതിരിക്കുന്ന പാലത്തിന്റെ തൂണുകള്‍ നീക്കം ചെയ്ത് മണ്ണുപരിശോധന ഉള്‍പെടെയുള്ള കാര്യങ്ങള്‍ പുതുതായി ചേയ്യേണ്ടതായി വരും.
















