തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ വിമര്‍ശിച്ച മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റേതാണു നടപടി. കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഴവൂര്‍ വിജയനെതിരെ എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയിരുന്നെന്നും ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്നും എന്‍സിപിയുടെ യുവജനസംഘടന എന്‍വൈസിയുടെ പ്രസിഡന്റായിരുന്ന മുജീബ് റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു.
ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നല്‍കി. തുടര്‍ന്ന് തോമസ് ചാണ്ടിയുടെ അഴിമതി ചോദ്യം ചെയ്തും മുജീബ് പാര്‍ട്ടിയില്‍ വിമതശബ്ദമുയര്‍ത്തി. ഇതേതുടര്‍ന്നാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്ന നടപടിയിലേക്ക് എന്‍സിപി നേതൃത്വം കടന്നത്.
നടപടിക്കു കേന്ദ്രനേതൃത്തിന്റെ അംഗീകാരമുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചകളിലൂടെയും മാധ്യമങ്ങളിലൂടെയും പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.
















