ന്യൂദൽഹി: റെയില്‍വേ നടപ്പാതകള്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം മാത്രമല്ല, നിര്‍ബന്ധവുമായിരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കഴിഞ്ഞദിവസം മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ മരിച്ചതിനെ തുടർന്നാണ് തീരുമാനം ശക്തമായി കൈക്കൊണ്ടത്.
ഇതിനായി റെയില്‍വേ ഉന്നതാധികാര യോഗം മന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തിലാണ് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളുണ്ടായത്.
150 വര്‍ഷം പഴക്കമുള്ള സമ്പ്രദായത്തിനാണ് നാം മാറ്റം വരുത്തുന്നതെന്നും ഇനിമുതല്‍ നടപ്പാതകള്‍(ഫൂട്ട് ഓവര്‍ ബ്രിഡ്ജ്) യാത്രക്കാര്‍ക്കുള്ള സൗകര്യം മാത്രമല്ല, നിര്‍ബന്ധം കൂടിയായിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. യോഗത്തിലെ പ്രധാനതീരുമാനങ്ങള്‍ അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പങ്ക് വച്ചിട്ടുണ്ട്.
















