ശാസ്താംകോട്ട: വിശ്വഹിന്ദു പരിഷത്ത് കൊല്ലം ജില്ലാ സെക്രട്ടറി ശൂരനാട് തെക്ക് ആയിക്കുന്നം കൊമ്പിപ്പിള്ളില്‍ കെ. ജയദേവന്(65) അന്തരിച്ചു. ദീര്‍ഘകാലം ആര്‍എസ്എസ് ശാസ്താംകോട്ട താലൂക്ക് കാര്യവാഹായിരുന്നു.
ബിജെപി സംസ്ഥാനസമിതിയംഗം, കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മകള്‍: ഗായത്രി. മരുമകന്: രാഹുല്‍. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
















