വൈക്കം: വൈക്കം താലൂക്കില്‍ മതതീവ്രവാദികള്‍ ശക്തി പ്രപിക്കുന്നു. മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലങ്ങളും വ്യാപാരസ്ഥാപനങ്ങളും വന്‍ വിലനല്‍കി ഇവര്‍ വാങ്ങികൂട്ടുകയാണ്.
തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള ചിലര്‍ വൈക്കത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്.
ഹിന്ദു ഭൂരിപക്ഷമുള്ള വൈക്കത്ത് നിരവധി പെണ്‍കുട്ടികളും, കുടുബിനികളും ഇവരുടെ വലയില്‍പ്പെട്ട് കുടുബത്തിന്റെ താളം തെറ്റിയിട്ടുണ്ട്.
അപമാന ഭാരത്താല്‍ സംഭവങ്ങള്‍ ആരും പുറത്ത് പറയുന്നില്ല. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പ്രതികളെത്തേടി തമീഴ്‌നാട് രഹസ്യാന്വേഷണ ഏജന്‍സിയായാ ക്യൂ ബ്രാഞ്ച് വൈക്കത്ത് എത്തിയപ്പോഴാണ് ഇവിടുത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വേരുകളെക്കുറിച്ച് പോലീസും നാട്ടൂകാരും അറിയുന്നത്. മാറാട് കൂട്ടക്കുരുതിയില്‍ പങ്കാളികളായവര്‍ ഒളിവില്‍ താമസിച്ചിരുന്ന കാട്ടിക്കുന്ന് ഭാഗത്തും തമിഴ്‌നാട് പോലീസ് അന്ന് എത്തിയിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിമാറ്റിയ ഭീകരര്‍ക്ക് പണം നല്‍കിയത് വൈക്കത്തെ ഒരു വസ്ത്ര വ്യാപാരിയാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന നിരവധി യുവാക്കള്‍ ഇയാളുടെ സഹായത്തോടെ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയിരുന്നു. പിന്നീട് ഇവരെക്കുറിച്ച് നാട്ടില്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടീല്‍ പോലീസ് നടത്തിയ റെയ്ഡില്‍ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ റൂട്ട്മാപ്പ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിന് സായുധ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് വൈക്കം മഹാദേവ ക്ഷേത്രം.
















