Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പൂജ്യം നോവലെഴുത്തിന്റെ ദാർശനിക മുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:18 pm IST
inVaradyam

പൂജിക്കപ്പെടേണ്ടതിനെ കുറിച്ചാണ് രവിവര്‍മ്മ തമ്പുരാന്‍ പൂജ്യം എന്ന നോവലില്‍ വിവരിക്കുന്നത്. ഒരിക്കലും ശൂന്യമാകുന്നതിനെ കുറിച്ചല്ല. എഴുത്തുകാര്യത്തില്‍ ഇതുവരെ സ്വീകരിക്കാത്ത ശൈലിയും ഭാഷയും അദ്ദേഹം അവതരിപ്പിക്കുന്നു എന്നതാണ് ‘പൂജ്യ’ത്തെ വ്യത്യസ്തമാക്കുന്നതും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചിട്ടുള്ള ‘പൂജ്യം’ എന്ന നോവല്‍ ആസ്വാദകന് പുത്തനനുഭവമാണ് നല്‍കുന്നത്.

വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ ഗഹനചിന്തയ്‌ക്ക് വഴിതുറക്കുകയാണ് അദ്ദേഹം. ലോകമെങ്ങും അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും അത് വിശാല അര്‍ത്ഥത്തില്‍ ചര്‍ച്ചയാക്കപ്പെടുന്നില്ലെന്നും നോലെഴുത്തുകാരന് പക്ഷമുണ്ട്. എന്നാല്‍ അതിനുമപ്പുറം സമകാലീന സാഹചര്യത്തില്‍ മതത്തെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുകയാണ് ‘പൂജ്യം’ എന്ന നോവലിലൂടെ രവിവര്‍മ്മ തമ്പുരാന്‍. സ്ത്രീപക്ഷ സാഹിത്യത്തിനൊപ്പം നില്‍ക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. മുന്‍ രചനകളിലൊക്കെ അതു പ്രകടമാക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പൂജ്യത്തിലും അതാവര്‍ത്തിക്കപ്പെടുന്നു. ഈ നോവല്‍ വായിക്കുമ്പോള്‍ ഏതു വിഷയത്തെ മുന്നില്‍നിര്‍ത്തി ചിന്തിച്ചാലും അതാണ് നോവല്‍ പ്രതിപാദിക്കുന്നതെന്ന് വായനക്കാരന് തോന്നുന്നു. നോവലിസ്റ്റ് വായനക്കാരനുമുന്നില്‍ വയ്‌ക്കുന്നത് അതാണെന്നും ധ്വനിപ്പിക്കുന്ന തരത്തിലാണ് തമ്പുരാന്റെ ‘പൂജ്യ’ ത്തിന്റെ എഴുത്ത്.

അവഗണിക്കാനാകാത്ത കരുത്തും സൗന്ദര്യവും ഈ നോവലിന്റെ സൃഷ്ടിയില്‍ എഴുത്തുകാരന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നൂറ്റിയെഴുപത്തിയഞ്ച് പേജുകളില്‍ വിശാലമായി പറഞ്ഞിരിക്കുന്ന നോവലിലെ കഥാപാത്രങ്ങളോരോരുത്തരും വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നവരാണ്. കൃതിയുടെ കെട്ടുറപ്പും അതാണ്. പരത്തിപ്പറയുന്ന സാധാരണ നോവല്‍രചനാ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, ലളിതമായ ആശയവിനിമയത്തിന്റെ നേരിട്ടുള്ള ശൈലിയിലാണ് എഴുത്ത്. ദാര്‍ശനികമാനങ്ങളാണ് ചര്‍ച്ചയ്‌ക്കു വയ്‌ക്കുന്നതെങ്കിലും വായനക്കാരന്റെ മനസ്സില്‍ ഒറ്റവായനയില്‍ തന്നെ നോവല്‍ ഇടം പിടിക്കുന്നതും അതിനാലാണ്. വായന വേഗത്തിലാക്കുന്നതും ഭാഷയുടെ ഈ കരുത്തുകാരണമാണ്.

അതിനാലാണ് പ്രശസ്ത ചെറുകഥാകൃത്ത് ടി. പദ്മനാഭന്‍ നോവലിനെകുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതും. ”ഇത്തരം പുസ്തകങ്ങള്‍ മലയാള നോവല്‍ ചരിത്രത്തില്‍ അധികം ഉണ്ടാവുകയില്ല. നോവല്‍ വഴിയില്‍ മുമ്പേ പലരും സഞ്ചരിച്ച് കല്ലും മുള്ളുമൊക്കെ തെളിച്ചിട്ടുണ്ടാവും. അതിലെ പോകാന്‍ എളുപ്പമാണ്. പക്ഷേ ചില പ്രതിഭാശാലികള്‍ അതിലെ പോകാതെ സ്വന്തം വഴി വെട്ടിത്തുറക്കും. അത്തരം ഒരു പുസ്തകമാണ് പൂജ്യം.” പുതിയ ലാവണ്യ സംസ്‌കാരത്തെ പൂജ്യം എന്ന നോവല്‍ അനുഭവപ്പെടുത്തുന്നതായി പ്രസാധകര്‍ അവകാശപ്പെടുന്നുണ്ട്. അതത്രയും ശരിയുമാണെന്ന് നോവല്‍ വായിക്കുന്നവര്‍ക്ക് ബോധ്യമാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.