ന്യൂദല്‍ഹി; ഇന്ത്യയില്‍ നവജാത ശിശു മരണം ഗണ്യമായി കുറഞ്ഞു. 2015ല്‍ 9.3 ലക്ഷം നവജാത ശിശുക്കളാണ് രാജ്യത്തൊട്ടാകെയായി മരിച്ചത്. 2016ല്‍ ഇത് 8.4 ലക്ഷമായി കുറഞ്ഞു.
2015ല്‍ ആയിരം നവജാത ശിശുക്കള്‍ ജനിക്കുമ്പോള്‍ മരണം 37 ശതമാനമായിരുന്നു. ഇത് 2016ല്‍ 34 ശതമാനമായി കുറഞ്ഞു. മൂന്നു പോയിന്റ് അഥവാ എട്ടു ശതമാനം കുറഞ്ഞതായി കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചു. ശിശു മരണം ഒരു ലക്ഷത്തോളം കുറയ്‌ക്കാനായത് മാതൃശിശു ക്ഷേമ മന്ത്രാലയത്തിന്റെ വിജയമാണ്.
ലിംഗ വ്യത്യാസങ്ങളും കുറഞ്ഞുവരികയാണ്. ആണ്‍ പെണ്‍ വ്യത്യാസം പത്തു ശതമാനത്തിലും കുറഞ്ഞു. ബേട്ടി ബചാവോ ബേഠി പഠാവോ പദ്ധതിയുടെ വിജയമാണിത്.
















