കൊച്ചി: ഇന്നുമുതല്‍ തുടര്‍ച്ചയായി നാലു ദിവസം ബാങ്കുകള്‍ക്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നിവ തുടര്‍ച്ചയായ ദിവസങ്ങളില്‍ വരുന്നതിനാലാണ് അവധി.
ഇനി ചൊവ്വാഴ്ച മാത്രമേ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്താനാകൂ.
എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇടപാടുകാര്‍ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ കാലിയാകാനാണ് സാധ്യത.
















