തിരുവനന്തപുരം: എതിര്‍പ്പുകള്‍ അവഗണിച്ച് വിദ്യാരംഭ ദിനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ്. പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ എന്‍ജിനീയര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന രണ്ടാമത് എന്‍ജിനിയേഴ്സ് കോണ്‍ഗ്രസാണ് നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുക.
വിദ്യാരംഭ ദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പിന് അതൊന്നും ബാധകമല്ല. ജീവനക്കാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും തീരുമാനം മാറ്റാന്‍ വകുപ്പുമന്ത്രിയോ സംഘാടകരോ തയ്യാറായില്ല. ഇടതുസര്‍ക്കാര്‍ നിരന്തരം തുടരുന്ന ഹിന്ദുവിരുദ്ധ സമീപനങ്ങളുടെ ഭാഗമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മക്കളെ എഴുത്തിനിരുത്താന്‍ പോകേണ്ട അച്ഛനമ്മമാര്‍ക്കെങ്കിലും പരിപാടിയില്‍ നിന്നൊഴിവാകാന്‍ ഇളവു നല്കണമെന്ന അപേക്ഷയും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് തുടര്‍ച്ചയായി കൈക്കൊള്ളുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
















