കണ്ണൂര്‍: ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയ തട്ടിപ്പുകേസില്‍ സസ്‌പെന്‍ഷനിലുള്ള സീനിയര്‍ മാനേജര്‍ ചന്ദ്രന്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ: ടി.പി. ഹരീന്ദ്രന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെയും സിപിഎമ്മിനെതിരേയും ഗുരുതര ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മോഷണം നടത്തിയ മനേജര്‍ ടി.വി.രമയെ രക്ഷിച്ച് തന്നെ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചന്ദ്രന്റെ ആരോപണം. വ്യാഴാഴ്ച പോലീസ് രമയുടെ കണ്ണപുരത്തുള്ള വീട്ടില്‍ റെയ്ഡിനെത്തി. എന്നാല്‍ മകന്റെ ഭാര്യ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു അതിനാല്‍ റെയ്ഡ് നടത്താതെ സംഘം മടങ്ങുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
20ന് വൈകിട്ട് 6.05നാണ് ഹസന്‍ എന്നയാള്‍ എന്നെവിളിച്ച് ബാങ്കില്‍ നിന്നെടുത്ത പണയ സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് അറിയിച്ചതെന്ന് ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഈ വിവിരം അപ്പോള്‍ തന്നെ ഞാന്‍ മാനേജറെ അറിയിച്ചു. തുടര്‍ന്ന് ബാങ്കില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കവര്‍ച്ച പുറത്തുവന്നത്. ഞാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള സീനിയര്‍ മാനേജരാണ്. സ്വര്‍ണ്ണപ്പണയ ചാര്‍ജ് മാനേജര്‍മാര്‍ക്കാണ് . താന്‍ ചുമതലയേറ്റത് മെയ് മാസത്തിലാണ്. അതിന് മുമ്പേ രമ അവിടെയുണ്ട്. മോഷണം ശ്രദ്ധയില്‍പ്പെട്ട ഉടനെ താന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ വിവരം അറിഞ്ഞ രമ തന്നെ വിളിച്ചിരുന്നു. ഹസന്റെ സ്വര്‍ണ്ണം എടുത്തുപോയതാണ് സി.പി. എം ഇടപെട്ട് പ്രശ്‌നം ഒതുക്കിയിട്ടുണ്ട്. സര്‍ മുകളിലോട്ട് റിപ്പോര്‍ട്ട് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. എന്നിട്ടും അവര്‍ ധൈര്യമായി ചുമതല നിര്‍വഹിക്കുകയായിരുന്നു. എന്നാല്‍ 22 ന് തനിക്ക് കിട്ടിയത് സസ്‌പെന്‍ഷനാണ് .പിന്നീട് അറിഞ്ഞു കേസില്‍ പതിയാക്കിയെന്നും . രമയെ രക്ഷിക്കാനും തന്നെ പീഡിപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കേസില്‍ പ്രധാന പ്രതിയായ മാനേജര്‍ ടി.വി രമയെയും അപ്രൈസര്‍ ഷഡാനനെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. അപ്രൈസറുടെ ഭാര്യ രാജശ്രീയെയും മാനേജര്‍ രമയുടെ മകന്‍ വിനീതിനേയും കേസില്‍ പ്രതിയാക്കാനുള്ള സാധ്യതയും ഏറി. വിനീത് ഒറ്റപ്പണയത്തില്‍ തന്നെ ആറുലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.
















