പയ്യന്നൂര്‍: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരമായി പോരാടി വിജയം വരിച്ച പാരമ്പര്യമുള്ള പയ്യന്നൂരിന്റെ മണ്ണില്‍ വീണ്ടുമൊരു സ്വാതന്ത്യ സമരത്തിന് കാഹളം മുഴങ്ങുകയാണ്. രാഷട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അന്ന് സമരം നടന്നതെങ്കില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് വേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഇന്നത്തെ സമരം. ഇടത്-ജിഹാദി തീവ്രവാദികള്‍ കേരളത്തെ കൊലക്കളമാക്കി മാറ്റിയപ്പോള്‍, നുറ് കണക്കിന് സഹോദരര്‍ ഒരു പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവന്‍ വെടിയേണ്ടിവന്നപ്പോള്‍ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ് സേനാനായകന്‍ തന്നെ പയ്യന്നൂരിന്റ മണ്ണില്‍ പട നയിക്കാനെത്തുമ്പോള്‍ ചരിത്ര സ്മരണകള്‍ ഉണര്‍ത്താന്‍ പതിനായിരങ്ങള്‍ സമരഭൂമിയില്‍ അണിനിരക്കും.
ചെമ്പടയുടെ താളവും ചെങ്കൊടിയുടെ വീര്യവും മാത്രം അറിയുന്ന പയ്യന്നൂരിന്റെ ഗ്രാമവഴികളില്‍ വന്ദേ മാതരത്തിന്റെ ഈണവും കുങ്കുമ ഹരിത പതാകയുടെ ഗരിമയും നിറഞ്ഞൊഴുകുന്ന നാളുകളെത്തിക്കഴിഞ്ഞു. പുഞ്ചക്കാട് ദാമോദരനും, വിനോദ് കുമാറും, സി.കെ.രാമചന്ദ്രനും, ബിജുവും പരം വൈഭവത്തിലെത്തുന്ന ഒരു രാഷ്‌ട്രം സ്വപ്‌നം കണ്ടതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍, നൂറ് കണക്കിന് സ്വയം സേവകര്‍ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ജനിച്ച മണ്ണില്‍ നിന്ന് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ട ഗതി വന്നപ്പോള്‍, ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണാധികാരികള്‍ തന്നെ അക്രമികളുടെ വേഷമിട്ടു വന്നപ്പോള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി, സ്വാതന്ത്ര്യത്തിനായി, ജന രക്ഷക്കായി നടത്തുന്ന സഹനസമരമാണ് ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരിലാരംഭിക്കുന്നത്.
കേവലം രാഷ്ടീയ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടികള്‍ നടത്തുന്ന ജാഥയല്ല: സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങളും വിഷമങ്ങളും മനസ്സിലാക്കി, അവരുടെ കൂടെ നടന്ന്, അവരിലൊരാളായി ദേശീയ അധ്യക്ഷന്‍ തന്നെ അമരക്കാരനായെത്തുമ്പോള്‍ ചുകപ്പ് ജിഹാദി ഭീകരതക്കെതിരെ അത് ശക്തമായ താക്കീതാകും. ചുകപ്പിന്റെ ചെകുത്താന്‍മാര്‍ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പതിനായിരങ്ങള്‍ പയ്യന്നൂരിന്റ തെരുവീഥികളില്‍ അണിനിരക്കും. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജന രക്ഷായാത്ര അനന്തപുരിയിലെത്തുമ്പോള്‍ അതൊരു വലിയ മാറ്റത്തിന്റെ നാന്ദി കുറിക്കലാകും.
















