Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രോസിക്യൂഷന്‍ കോടതിയില്‍; ദിലീപിന്റേത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 11:17 pm IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്താന്‍ ദിലീപ് ഒന്നര കോടി രൂപയ്‌ക്ക് മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സംഭവത്തിനിടെ പോലീസിന്റെ പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായ സാഹചര്യത്തല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുക്കാനായോയെന്ന് കോടതി ചോദിച്ചു. ഇതിനായി അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കി. മെമ്മറി കാര്‍ഡിന്റെ രണ്ടു പകര്‍പ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നില്‍ ചിത്രങ്ങളും മറ്റൊന്നില്‍ വീഡിയോ ദൃശ്യങ്ങളുമുണ്ട്. കേസില്‍ അറസ്റ്റിലായി അറുപതു ദിവസം പിന്നിട്ട സാഹചര്യത്തില്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ല. അങ്കമാലി കോടതി ഈ ആവശ്യം തള്ളിയതാണെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ബോധിപ്പിച്ചു. കൂട്ട മാനഭംഗം നിലനില്‍ക്കുമോ എന്ന സിംഗിള്‍ബെഞ്ചിന്റെ ചോദ്യത്തിന് നിലനില്‍ക്കും എന്ന മറുപടിയാണ് നല്‍കിയത്.

കേസിലെ പത്താം പ്രതി വിപിന്‍ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദൃശ്യം പകര്‍ത്താന്‍ ഒന്നര കോടി രൂപയ്‌ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപിന് നടിയോടു മുന്‍ വൈരാഗ്യമുണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതിലൂടെ തന്റെ ഉദ്ദേശ്യം നടന്നാല്‍ 65 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായി സുനി വെളിപ്പെടുത്തിയെന്നും വിപിന്‍ലാലിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഈ മൊഴി ഡിജിപി കോടതിയില്‍ വായിച്ചു.

അന്വേഷണം തുടരുകയാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും. കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇനി നാലു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. ദിലീപിന് ജാമ്യം നല്‍കിയാല്‍ ഇരയായ നടിയെ ദ്രോഹിക്കും. പ്രമുഖ നടനായ ദിലീപ് തെളിവുകള്‍ നശിപ്പിക്കാനുമിടയുണ്ട്. ഇപ്പോള്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കാവ്യയുടെ ഡ്രൈവര്‍ കേസില്‍ സാക്ഷിയായ ലക്ഷ്യയെന്ന വസ്ത്രശാലയുടെ മാനേജരെ പലതവണ ഫോണില്‍ ബന്ധപ്പെട്ടെന്നും ഡിജിപി വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

India

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kerala

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

പുതിയ വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

രാമം: മോഹനവാങ്മയം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.