കെ.പി.എ.സി. ലളിതയെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന മെഗാഷോയുടെ ബ്രോഷര്‍ നടന്‍മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നു. ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റഹീം ഒലവക്കോട്,രവീന്ദ്രന്‍ തരൂര്‍, ഗോപിനാഥ്, സംവിധായകന്‍ എം. പത്മകുമാര്‍, നിഷാന്ത് നായര്‍, ഷമീര്‍ തോട്ടിങ്കല്‍,എബി ജെ.ജോസ്, പാലക്കാട് മുരളി എന്നിവര്‍ സമീപം.
പാലക്കാട്: മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ കെപിഎസി ലളിതയുടെ 50 വര്‍ഷത്തെ അഭിനയജീവിതത്തെ കലാ കേരളം ആദരിക്കുന്നു. ‘ലളിതം 50’ എന്ന പേരില്‍ ഡിസംബര്‍ 27ന് പാലക്കാട് സംഘടിപ്പിക്കുന്ന മെഗാഷോയിലാണ് കെപിഎസി ലളിതയെ ആദരിക്കുന്നത്. ചടങ്ങില്‍ സിനിമാ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സംവിധായകന്‍ എം. പത്മകുമാറാണ് മെഗാഷോയുടെ ഡയറക്ടര്‍.
ലളിതം 50 കലാവിരുന്നിനോടനുബന്ധിച്ച് നിര്‍ധന കുടുംബത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 വിധവകള്‍ക്ക് മൂന്ന് സെന്റ് സ്ഥലവും വീടും സൗജന്യമായി നല്‍കും. മെഗാഷോയുടെ ബ്രോഷര്‍ പ്രകാശനം നടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.
















