കൊച്ചി: യുവതികളുടെ മര്‍ദ്ദനമേറ്റ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനുണ്ടായ സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ടാക്സി ഡ്രൈവര്‍ എറണാകുളം കുമ്പളം സ്വദേശി ടി.ഐ ഷെഫീക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ചൊവ്വാഴ്ച വരെ ഷെഫീക്കിന്റെ അറസ്റ്റ് തടഞ്ഞു.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ യുവതികളുടെ പരാതിയിലാണോ അതോ സ്ത്രീകള്‍ ഉള്‍പ്പെട്ട കേസായതിനാലാണോ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
സ്ത്രീകള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇവരിലൊരാള്‍ ജൂവലറി ഉടമയെ തേന്‍കെണിയില്‍ കുടുക്കിയ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
















