ന്യൂദല്‍ഹി: ഭീകരരെ സംരക്ഷിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്ന മേലധികാരികള്‍ക്കെതിരെ പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു.
പാക്കിസ്ഥാന്‍ ഐബിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാലിക് മുക്താര്‍ അഹമ്മദ് ഷഹ്‌സാദാണ് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മേലധികാരികള്‍ തയ്യാറാവുന്നില്ലെന്നാണ് മാലിക് മുക്താറിന്റെ പരാതി.
രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്റെ പരാതിയെപ്പറ്റി അന്വേഷിക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ ഭീകരസംഘടനകള്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും നടപടിയില്ലെന്നും മാലിക് മുക്താര്‍ ആരോപിക്കുന്നു.
പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ശത്രുരാജ്യത്തെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇത്തരം വിവരങ്ങള്‍ ഐബി ഡയറക്ടര്‍ ജനറല്‍ക്ക് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഖസാക്കിസ്ഥാനിലെ ഭീകരസംഘടനകളുമായി പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്.
പാക് പഞ്ചാബിലെ ഐബി ഡയറക്ടറുടെ മകനാണ് ഇത്തരം ഭീകരസംഘടനകളുമായി ബന്ധപ്പെടുന്നത്. പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വിദേശ ചാരസംഘടനകള്‍ ശമ്പളം നല്‍കുന്നതായും ഇയാള്‍ ആരോപിച്ചു.
















