കുന്നത്തൂര്‍: കുരുന്നുകള്‍ പഠിക്കുന്ന സ്‌കൂളിന് സമീപത്തെ ഭീമന്‍ കടന്നല്‍ക്കൂട് ആശങ്ക സൃഷ്ടിക്കുന്നു. മുതുപിലാക്കാട് കിഴക്ക് ഇടിഞ്ഞകുഴി ഗവ. എല്‍പിഎസിന് സമീപത്തെ സ്വകാര്യപുരയിടത്തിലാണ് കടന്നല്‍ക്കൂട് സ്ഥിതി ചെയ്യുന്നത്. മരത്തില്‍ കൈയെത്തുന്ന ഉയരത്തിലാണ് കടന്നല്‍ക്കൂടിന്റെ സ്ഥാനം എന്നതിനാല്‍ രക്ഷിതാക്കളും അദ്ധ്യാപകരം ആശങ്കാകുലരാണ്.
ചെറിയ കൂടായിരുന്നപ്പോള്‍ നശിപ്പിക്കാതെ ഇരുന്നതാണ് ഇപ്പോള്‍ ഭീഷണിയായി മാറിയിരിക്കുന്നത്. ഇതിന് സമീപത്തായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. കൂട് നശിപ്പിക്കാന്‍ നേരത്തെ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് ശ്രമം ഒഴിവാക്കുകയായിരുന്നു. കൂടിന് കേട് സംഭവിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കടന്നല്‍ കുത്ത് ഏല്‍ക്കും എന്നതിനാല്‍ ഇത് എത്രയും വേഗം നശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















