Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വര്‍ണ്ണതട്ടിപ്പ്: മാനേജര്‍മാര്‍ക്കെതിരെയും അപ്രൈസര്‍ക്കെതിരെയും കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 09:53 pm IST
in Kannur

കണ്ണൂര്‍: ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന കോടികളുടെ സ്വര്‍ണ്ണതട്ടിപ്പിനെതിരെ മാനേജര്‍മാര്‍ക്കെതിരെയും അപ്രൈസര്‍ക്കെതിരെയും ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സീനിയര്‍ മാനേജര്‍ ഇ.ചന്ദ്രന്‍, മാനേജര്‍ കെ.രമ, അപ്രൈസര്‍ ഷഡാനന്‍ എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിട്ടുള്ളത്.

ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. 70 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടപ്പെട്ടതായി ബാങ്ക് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാര്‍ വെച്ച സ്വര്‍ണ്ണം ലോക്കറില്‍ നിന്ന് മോഷ്ടിച്ച് മാനേജരും അപ്രൈസറും ചേര്‍ന്ന് പകരം മുക്കുപണ്ടം അവിടെ വെക്കുകയായിരുന്നു. ഞാറ്റുവയലിലെ ഹസന്‍ വെച്ച സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞപ്പോള്‍ പരാതിക്കാരനെ സ്വാധീനിച്ച് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒതുക്കുകയായിരുന്നു. ഇത് പിന്നീട് പരസ്യമായപ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ പരിശോധന നടത്തുകയും പരിശോധനയില്‍ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം മോഷണംപോയതായി തെളിയുകയും ചെയ്തു. സാധാരണയായി പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് പരാതി നല്‍കേണ്ടത്. അതിന് ബാങ്ക് അധികൃതര്‍ തയ്യാറാകാത്തത് മാനേജര്‍ രമയുടെ സ്വാധീനമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കിയതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. അപ്രൈസര്‍ ഷഡാനനെ രണ്ടാഴ്ച മുമ്പ് മാങ്ങാട്ടുപറമ്പ് ശാഖയിലേക്ക് മാറ്റിയിരുന്നു. ഇതും അപൂര്‍വ്വസംഭവമാണ്. ബാങ്കിലെ ജീവനക്കാരനല്ലാത്ത ഷഡാനനെ മാറ്റിയത് എങ്ങനെയെന്നത് വ്യക്തമല്ല.

അതേസമയം ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്‍ ബ്രാഞ്ചില്‍ പോലീസ് ഇന്നലെ പരിശോധന നടത്തി. തളിപ്പറമ്പ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. 70 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെച്ചതായാണ് പ്രാഥമിക സൂചന. കെ ഉണ്ണികൃഷ്ണന്‍, കെ.വി.രാഘവന്‍, കെ.ശ്രീജ, മുഹമ്മദ്, ഷാജുമോന്‍, പി.വി.കമലാക്ഷി, സുമയ്യ, ബീന രഘുനാഥ്, മനോജ്, വി.ടി. നാരായണി, വിജിന, സത്യഭാമ എന്നിവര്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ മാറ്റിയാണ് മുക്കുപണ്ടം പകരം വെച്ചത്. തട്ടിപ്പിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് മാനേജര്‍ കെ.രമയുടെ മകന്‍ വിനോദിന്റെ പേരിലും ബാങ്ക് അപ്രൈസര്‍ ഷഡാനന്റെ ഭാര്യ ജയശ്രീയുടെ പേരിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. ജില്ലാ ബാങ്ക് ഡെപ്യൂട്ടീ മാനേജര്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെയും ബാങ്ക് പരിശോധന നടത്തിയിരുന്നു. തളിപ്പറമ്പിലെ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ജില്ലാ ബാങ്ക് ശാഖകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.