ന്യൂദല്‍ഹി: രാജ്യത്തെ ഖനന മേഖലയുമായി ബന്ധപ്പെട്ട ധാതു ഉത്പാദന സൂചിക ജൂലൈ മാസത്തില്‍ 92.6ല്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.8 ശതമാനം അധികമാണിത്. 18,037 കോടി രൂപയുടെ ധാതു ഉത്പാദനമാണ് ജൂലൈയില്‍ നേടിയത്.
ഇതില്‍ കല്‍ക്കരിയുടെ മാത്രം സംഭാവന 5924 കോടി രൂപയുടേതാണ്.(33 ശതമാനം) അസംസ്‌കൃത പെട്രോളിയം (5564 കോടി), ഇരുമ്പയിര് (2069 കോടി രൂപ), പ്രകൃതി വാതകം (2314 കോടി), ലിഗ്‌നൈറ്റ്(503 കോടി), ചുണ്ണാമ്പ് കല്ല് (588 കോടി) എന്നിങ്ങനെയാണ് മറ്റ് ധാതുക്കളുടെ ഉത്പാദനത്തിന്റെ കണക്ക്.
















