ന്യൂദല്‍ഹി; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ ജെ സിങ്ങിന്റെ മൃതദേഹത്തില്‍ പതിനഞ്ച് കത്തിക്കുത്തുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. 23ന് സിങ്ങിനെയും അമ്മയേയും മൊഹാലിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
സിങ്ങിന്റെ ദേഹത്ത് 15 കുത്തുകളാണ് ഏറ്റിട്ടുള്ളത്. നെഞ്ചിലും അടിവയറിലും ഇടതു കൈയിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. ചോര വാര്‍ന്നാണ് സിങ്ങ് മരിച്ചത്. അമ്മയുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുമുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിേശാധിച്ചുവരികയാണ് അന്വേഷണത്തിന് പ്രത്യേക അനേഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
















