കുണ്ടറ: ഒഴിപ്പിച്ച് അധികനാളുകള്‍ കഴിയുമുന്നേ നടപ്പാതകള്‍ കയ്യേറി വീണ്ടും വെല്ലുവിളി. കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ അനധികൃതമായി കയ്യേറ്റം നടത്തിയ സ്ഥലങ്ങളും കടകളുടെ ഇറക്കുകളും നടപ്പാതയിലുള്ള ബോര്‍ഡുകളും ഒഴിപ്പിച്ചത് അടുത്തകാലത്താണ്. എന്നാല്‍ അതിന്റെ ചൂടാറും മുന്നേ വീണ്ടും കയ്യേറ്റം ആരംഭിച്ചു. പാത വീതി കൂട്ടുന്നതിനു മുന്നോടിയായി അധികൃതര്‍ നോട്ടീസ് നല്‍കിയാണ് നിലവിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ടാറിംഗ് നടത്തിയതിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും വീണ്ടും ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. പല സ്ഥാപനങ്ങളും റോഡിലേക്ക് ഇറക്കി താല്‍ക്കാലിക സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമാണ് ഇതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. കരിക്കോട് മുതല്‍ കുണ്ടറ വരെയാണ് ഇത് വ്യാപകമായിട്ടുള്ളത്.
















